ADVERTISEMENT

കുവൈത്ത്‌ സിറ്റി ∙ രാജ്യത്ത് സ്ഥാപിച്ച എഐ ക്യാമറകള്‍ പ്രവര്‍ത്തിച്ച് തുടങ്ങിയതോടെ ഗതാഗത നിയമ ലംഘനങ്ങളുടെ എണ്ണം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. എന്നാല്‍ 2023-നെ അപേക്ഷിച്ച് 2024-ല്‍ വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ കുറവ് വന്നിട്ടുള്ളതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസം കൊണ്ട് 18,778 ഗതാഗത നിയമ ലംഘനങ്ങളാണ് പിടികൂടിയിരിക്കുന്നത്.

ഡ്രൈവിങ്ങിനിടെയിലെ ഫോണ്‍ ഉപയോഗം, ഡ്രൈവർമാര്‍, മുന്‍സീറ്റ് യാത്രക്കാരന്‍ എന്നിവര്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തത് പിടികൂടാന്‍ കഴിയുന്ന എഐ ക്യാമറകള്‍ കൊണ്ടാണ് ഇതെന്ന് ജനറല്‍ ട്രാഫിക് ഡിപ്പാര്‍ട്ട്‌മെന്റിലെ ട്രാഫിക് അവേര്‍നേസ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ലഫ്റ്റനന്റ് കേണല്‍ അബ്ദുല്ല ബു ഹസ്സന്‍ പറഞ്ഞു.

ഡ്രൈവര്‍ക്കും മുന്‍ സീറ്റ് യാത്രക്കാരനും സീറ്റ് ബെല്‍റ്റ് ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം എടുത്ത് പറഞ്ഞു. 2024 ഡിസംബറില്‍ 15 മുതല്‍ 31 വരെയുള്ള കണക്കാണിത്. 4,944 എണ്ണം വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ്. 2023-നെ അപേക്ഷിച്ച് പോയ വര്‍ഷം വാഹനാപകടങ്ങളില്‍ മരണപ്പെട്ടവരുടെ എണ്ണത്തിൽ കുറവുണ്ട്.

296 മരണങ്ങള്‍ 2023-ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം 284 ആയിരുന്നു അപകടമരണങ്ങള്‍. വാഹനങ്ങള്‍, റോഡുകള്‍, ഡ്രൈവിങ് ലൈസന്‍സുകള്‍ എന്നിവയുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടും 12 കേസുകളുടെ കുറവാണ്. ഇതിന് പ്രധാന കാരണം, ഗതാഗത നിയമങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിച്ചതാണന്ന് മന്ത്രാലയം വ്യക്തമാക്കി.

English Summary:

AI camera; Report shows increase in traffic violations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com