ADVERTISEMENT

പാലാ ∙ ന്യൂസീലൻഡിലെ ആദ്യ മലയാളി പൊലീസ് ഓഫിസറായ അലീന അഭിലാഷിന് (24) ജീവിതപങ്കാളിയായി പഞ്ചാബ് സ്വദേശിയായ കരൺവീർ സിങ് സൈനി(27). കത്തീഡ്രലിൽ ഇന്നലെ ഫാ.റോബിൻ കുര്യൻ കോയിക്കാട്ടിൽ വിവാഹം ആശീർവദിച്ചു.

ന്യൂസീലൻഡിലെ പാമർസ്റ്റൺ നോർത്തിൽ സ്ഥിര താമസമാക്കിയ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് അലീന. 6 വരെ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച അലീന പിന്നീട് മാതാപിതാക്കൾക്കൊപ്പം ന്യൂസീലൻഡിലേക്കു പോകുകയായിരുന്നു. നിയമ വിദ്യാർഥിയായ ആൽബിയാണ് അലീനയുടെ സഹോദരൻ.

Image Credit: Facebook/ Abhilash Sebastian.
Image Credit: Facebook/ Abhilash Sebastian.

കരൺവീർ സിങ് സൈനി ഓക്‌ലാൻഡിൽ ടോമി ഹിൽഫിഗർ കമ്പനിയിൽ അസിസ്റ്റന്റ് മാനേജരാണ്. പിതാവ് ഹർഭജൻ സിങ് സൈനി ബിസിനസുകാരനാണ്. മാതാവ് ഹരീന്ദർ കൗർ സൈനി. സഹോദരി മൻരിത് കൗർ സരണി അധ്യാപികയാണ്.

English Summary:

New Zealand's First Malayali Police Officer, Aleena Abhilash, Married Karanvir Singh Saini, from Punjab

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com