രണ്ടാം ലോകയുദ്ധ കാലത്ത് അഭയകേന്ദ്രത്തിൽ;101–ാം വയസ്സിൽ യുറീകൊ രാജകുമാരി ഓർമയായി
Mail This Article
×
ടോക്കിയോ ∙ ജപ്പാനിലെ മുതിർന്ന രാജകുടുംബാംഗമായ യുറീകൊ രാജകുമാരി 101–ാം വയസ്സിൽ അന്തരിച്ചു. മുൻ ചക്രവർത്തി ഹിരോഹിതോയുടെ ഇളയസഹോദരൻ മികാസ രാജകുമാരന്റെ പത്നിയാണ്. രണ്ടാം ലോകയുദ്ധ കാലത്ത് യുഎസ് ബോംബ് വർഷത്തിൽ വീടു തകർന്നതിനെത്തുടർന്ന് താൽക്കാലിക അഭയകേന്ദ്രത്തിൽ കഴിയേണ്ടി വന്ന യുറീകൊ, ഭർത്താവിന്റെ ചരിത്രഗവേഷണത്തിനു പിന്നിലെ കരുത്തായിരുന്നു. ജീവകാരുണ്യപ്രവർത്തനങ്ങളിലും സജീവമായിരുന്നു.
നൃത്തം ചെയ്യാൻ ഇഷ്ടപ്പെടുകയും യുദ്ധങ്ങളെ വെറുക്കുകയും ചെയ്തിരുന്ന മികാസ രാജകുമാരൻ 100–ാം വയസ്സിലാണു മരിച്ചത്. യുറീകൊയുടെ വിയോഗത്തോടെ രാജകുടുംബത്തിൽ 4 പുരുഷൻമാരടക്കം 16 പേർ മാത്രമാണ് അവശേഷിക്കുന്നത്. ജപ്പാനിലെ നിയമപ്രകാരം പുരുഷൻമാർക്കു മാത്രമേ ചക്രവർത്തിയാകാൻ കഴിയൂ.
English Summary:
Princess Yuriko has Died
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.