ഓസ്ട്രേലിയ വിദ്യാർഥി വീസ ഫീസ് ഇരട്ടിയാക്കിയതിൽ ഇടപെട്ടതായി കേന്ദ്രം
Mail This Article
×
ന്യൂഡൽഹി ∙ രാജ്യാന്തര വിദ്യാർഥികൾക്കുള്ള വീസ ഫീസ് ഓസ്ട്രേലിയ ഇരട്ടിയാക്കിയെന്നും വിഷയത്തിൽ ഇന്ത്യൻ സർക്കാർ ഇടപെട്ടിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. നേരത്തെ 710 ഓസ്ട്രേലിയൻ ഡോളറായിരുന്നത് (ഏകദേശം 39,000 രൂപ) ജൂലൈ 1 മുതൽ 1600 ഡോളർ (87890 രൂപ) ആക്കിയിരുന്നു.
ഇതു പല വിദ്യാർഥികൾക്കും വെല്ലുവിളിയായെന്നും ഇതുൾപ്പെടെയുള്ള വിദ്യാർഥികളുടെ വിഷയങ്ങൾ ബന്ധപ്പെട്ട ഓസ്ട്രേലിയൻ അധികൃതരുടെ മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെന്നും വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് രാജ്യസഭയിൽ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
English Summary:
India has Taken up Matter of Rise in Visa Fees for Students by Australia, MoS Singh Informs Parliament
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.