ADVERTISEMENT

ഒഹായോ ∙ സിൻസിനാറ്റി സർവകലാശാലയിലെ കേളജ് വിദ്യാർഥികളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ ടെക്‌നോളജി സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും. വിദ്യാർഥികൾക്കായ് 4 മില്യൻ ഡോളർ ചൗധരി ഫാമിലി സ്കോളർഷിപ്പ് ഫണ്ട് രൂപീകരിച്ചു.

 2025ൽ ഏകദേശം 150 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ലിവിങ്-ലേണിങ് കമ്യൂണിറ്റി ഹൗസിൽ താമസിക്കുന്ന ഫസ്റ്റ് ജനറേഷൻ കോളജ് വിദ്യാർഥികൾക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താം.

കടത്തിന്റെ ഭാരമില്ലാതെ വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കോളർഷിപ്പ് ഉറപ്പാക്കും. യുസി പൂർവ വിദ്യാർഥികളാണ് ജയ് ചൗധരിയും ഭാര്യ ജ്യോതിയും.

English Summary:

Jay, Jyoti Chaudhry’s $4 million grant to help UC first gen students

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com