ADVERTISEMENT

ഡാലസ് ∙ ഒളിച്ചോടിയ പ്രതിയെ പിടികൂടാനുള്ള ശ്രമത്തിനിടെ  നോർത്ത് ടെക്സസിൽ നടന്ന വെടിവയ്പിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഗ്രീൻവില്ലെ പൊലീസ് ഡിപ്പാർട്ട്‌മെന്റ് ഓഫിസർ കൂപ്പർ ഡോസൺ (27) ആണ് പ്രതിയുടെ വെടിയേറ്റ് മരിച്ചത്.

ഡാലസിന്റെ വടക്കുകിഴക്കായി ഏകദേശം 45 മൈൽ അകലെ ഗ്രീൻവില്ലെയിലാണ് സംഭവം. പിക്കറ്റ് സ്ട്രീറ്റിലെ 3500 ബ്ലോക്കിന് സമീപം  രക്ഷപ്പെട്ടോടിയ അക്രമിയെ പിന്തുടരുകയായിരുന്ന ഡോസണ് നേർക്ക് പ്രതി പതിയിരുന്ന് ഒന്നിലധികം തവണ വെടിവയ്ക്കുകയായിരുന്നു. ഗുരുതരമായ പരുക്ക് വകവെയ്ക്കാതെ പ്രതിയുടെ നേർക്ക് ഡോസൺ വെടിയുതിർക്കുകയും ചെയ്തു. പൊലീസ് ഓഫിസറെയും പരുക്കേറ്റ പ്രതിയെയും ഉടൻ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. ഡോസണെ മെഡിക്കൽ സിറ്റി പ്ലാനോയിലേക്ക് വിമാനമാർഗം എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. 

കഴിഞ്ഞ 100 വർഷത്തിനിടെ ഡ്യൂട്ടിക്കിടെ മരണമടയുന്ന ഗ്രീൻ വില്ലെ പൊലീസ് വകുപ്പിലെ ആദ്യത്തെ ഓഫിസർ ആണ് ഡോസൺ. നേരത്തെ ഗാർലൻഡ് പൊലീസ് വകുപ്പിൽ ആയിരുന്നു ഡോസൺ.  സമൂഹത്തെ സേവിക്കാനും സംരക്ഷിക്കാനും നിസ്വാർത്ഥമായി ജീവിതം സമർപ്പിച്ച ഓഫിസർ കൂപ്പർ ഡോസന്റെ നഷ്ടത്തിൽ  ഗ്രീൻവില്ലെ പൊലീസ് ചീഫ് ക്രിസ് സ്മിത്ത് അനുശോചനം രേഖപ്പെടുത്തി.

English Summary:

police officer was killed in a shootout with a suspect in Dallas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com