ഫ്ലോറിഡയിൽ വാഹനാപകടം; ട്രാഫിക് എൻഫോഴ്‌സ്‌മെന്റിലെ മൂന്ന് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
Mail This Article
×
ഫ്ലോറിഡ ∙ പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫിസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ വാഹാനാപകടത്തിൽ കൊല്ലപ്പെട്ടു. ട്രാഫിക് എൻഫോഴ്‌സ്‌മെന്റിലെ ഡെപ്യൂട്ടികളാണ് കൊല്ലപ്പെട്ടത്. ഡ്യൂട്ടിക്കിടെ റോഡരികിൽ നിന്ന ഉദ്യോഗസ്ഥരുടെ നേർക്ക് എസ്‌യുവി ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്.
അപകടത്തെ തുടർന്ന് പാരാമെഡിക്കുകൾ എത്തി, മൂന്ന് ഡെപ്യൂട്ടിമാരെ ആശുപത്രിയിൽ എത്തിച്ചിരുന്നു. കോർപ്പറൽ പേസ്, ഡെപ്യൂട്ടി വാലർ എന്നിവർ വ്യാഴാഴ്ച രാവിലെ മരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഗുരുതരാവസ്ഥയിലായിരുന്ന ഡെപ്യൂട്ടി ഡയസ് തിങ്കളാഴ്ച മരിച്ചതായി ഷെരീഫിന്റെ ഓഫിസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ ഡ്രൈവർക്കെതിരെ കുറ്റം ചുമത്തിയിട്ടില്ല.
English Summary:
woman crashes into 3 motorcycle deputies in Florida, killing them
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.