ADVERTISEMENT

ടെക്സസ്∙  ഫൊക്കാന ടെക്സസ് റീജന്‍റെ പ്രവർത്തന ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് ഷുഗർലാൻഡിലെ ഇന്ത്യൻ സമ്മർ റസ്റ്ററന്‍റില്‍ വച്ച് നടക്കും. ഫൊക്കാന പ്രസിഡന്‍റ് സജിമോൻ ആന്റണി ഉദ്ഘാടനം ചെയ്യും. ജഡ്ജ് കെ.പി. ജോർജ് മുഖ്യാതിഥിയായിരിക്കും. മേയർ കെൻ മാത്യു, മേയർ റോബിൻ ഏലക്കാട്ട്, ജഡ്ജ് സുരേന്ദ്രൻ പട്ടേൽ, സുലൈമാൻ ലാലാനി (സ്റ്റേറ്റ് സെനറ്റർ) തുടങ്ങിയവർ പങ്കെടുക്കും. ഫൊക്കാന സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷറർ ജോയ് ചാക്കപ്പൻ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് പ്രവീൺ തോമസ്, അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, മുൻ ഫൊക്കാന പ്രസിഡന്‍റ് ജി.കെ. പിള്ള, ട്രസ്റ്റി ബോർഡ് അംഗം തോമസ് തോമസ് തുടങ്ങിയവരും പങ്കെടുക്കും.

ഫൊക്കാനയുടെ പ്രവർത്തനങ്ങൾ കൂടുതൽ ജനകീയമാക്കുന്നതിന്റെ ഭാഗമായാണ് റീജനൽ ഉദ്ഘാടനങ്ങൾ സംഘടിപ്പിക്കുന്നത്. വിവിധ കലാപരിപാടികളും സാബു തിരുവല്ല അണിയിച്ചൊരുക്കുന്ന കലാവിരുന്നും ഉണ്ടായിരിക്കും.

റീജനൽ വൈസ് പ്രസിഡന്‍റ് ഫാൻസിമോൾ പള്ളത്തുമഠം, കൺവൻഷൻ കോഓർഡിനേറ്റർ  മാർട്ടിൻ ജോൺ, റീജനൽ കോഓർഡിനേറ്ററമാരായ ജോജി ജോസഫ്, ജോജി ജേസഫ്, റീജനൽ സെക്രട്ടറി സജി സൈമൺ, റീജനൽ ട്രഷറർ പൊന്നു പിള്ള, റീജനൽ കൾച്ചറൽ കോഓർഡിനേറ്റർ  വിനോയ് കുര്യൻ, വിമൻസ് ഫോറം കോ ചെയർ ഷീല ചെറു, റീജനൽ വിമൻസ് ഫോറം കോഓർഡിനേറ്റർ  ലിസ്സി പോളി എന്നിവർ എല്ലാവരെയും സ്വാഗതം ചെയ്തു.

English Summary:

FOKANA Texas Region Inauguration on December 8th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com