ADVERTISEMENT

വാഷിങ്ടൻ ∙ സൂര്യപ്രകാശം പരമാവധി പ്രയോജനപ്പെടുത്താനായി പാശ്ചാത്യ രാജ്യങ്ങൾ സ്വീകരിക്കുന്ന മാർഗമായ ഡേലൈറ്റ് സേവിങ് ടൈം (ഡിഎസ്ടി) അമേരിക്കയിൽ നിർത്തലാക്കുമെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഡിഎസ്ടി ഉറക്കത്തെ ബാധിക്കുന്നതു കൊണ്ട് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകുമെന്നാണു ട്രംപിന്റെ വാദം.

ഡിഎസ്ടിയുടെ ഭാഗമായി മാർച്ചിലെ 2–ാം ഞായറാഴ്ച മുതൽ ക്ലോക്ക് ഒരു മണിക്കൂർ മുന്നോട്ടാക്കും. ഇതിലൂടെ കൂടുതൽ പകൽ സമയം ലഭിക്കും. നവംബറിലെ ആദ്യ ഞായറാഴ്ച വരെ തുടരുന്ന ഈ സമയ ക്രമീകരണത്തിലൂടെ കൂടുതൽ സമയം ജോലി ചെയ്യാം. ശരത്കാലം ആകുന്നതോടെ ക്ലോക്ക് ഒരു മണിക്കൂർ പിന്നിലേക്കു മാറ്റുകയും ചെയ്യും. സ്റ്റേറ്റ് സെക്രട്ടറി സ്ഥാനത്തേക്കു ട്രംപ് നിയോഗിച്ച സെനറ്റംഗം മാർക്കോ റുബിയോയും ഡിഎസ്ടിയുടെ കടുത്ത വിരോധിയാണ്.

English Summary:

Trump Vows to End 'Very Costly' Daylight Saving Time

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com