ഫ്ലോറിഡയിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മുൻ ജയിൽ ഗാർഡ് ട്രെയിനിക്ക് വധശിക്ഷ
Mail This Article
ഫ്ലോറിഡ ∙ ഫ്ലോറിഡയിലെ ഒരു ബാങ്കിനുള്ളിൽ അഞ്ച് സ്ത്രീകളെ വധിച്ച മുൻ ജയിൽ ഗാർഡ് ട്രെയിനിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധിച്ചു. ഇരകളുടെ കുടുംബങ്ങൾ പ്രതിക്ക് കേസിൽ വധശിക്ഷ നൽകിയതിനെ പിന്തുണയ്ക്കുന്നതായി സ്റ്റേറ്റ് അറ്റോർണി ബ്രയാൻ ഹാസ് പറഞ്ഞു.
2019 ജനുവരിയിൽ സെബ്രിങ്ങിന്റെ സൺട്രസ്റ്റ് ബാങ്കിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിന്തിയ വാട്‌സ് (65), ബാങ്ക് ടെല്ലർ കോർഡിനേറ്റർ മാരിസോൾ ലോപ്പസ് (55), ബാങ്കർ ട്രെയിനി അന പിനോൺ-വില്യംസ് (38), ടെല്ലർ ഡെബ്ര കുക്ക് (54), ബാങ്കർ ജെസീക്ക മൊണ്ടേഗ് (31), എന്നിവരെ സെഫെൻ സേവർ (27) വെടിവച്ച് കൊലപ്പെടുത്തകയായിരുന്നു. കൊലപാതകത്തിൽ സേവർ കഴിഞ്ഞ വർഷം കുറ്റസമ്മതം നടത്തി.
2016-ൽ സൈന്യത്തിൽ ചേർന്ന സേവറിനെ മാനസിക പ്രശ്നങ്ങളെ തുടർന്ന് സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു. തുടർന്ന് 2018 നവംബറിൽ സെബ്രിംഗിന് സമീപമുള്ള ഒരു ജയിലിൽ ഗാർഡ് ട്രെയിനിയായി സേവർ ജോലിയിൽ പ്രവേശിച്ചു. ഈ ജോലി ഉപേക്ഷിച്ച് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സേവർ ബാങ്കിനുള്ളിൽ വെടിവയ്പ്പ് നടത്തിയത്.