ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി
Mail This Article
വാഷിങ്ടൻ ∙ മുൻ ഇന്ത്യൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ അനുശോചനം രേഖപ്പെടുത്തി. യുഎസ്-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിൽ ഡോ. മൻമോഹൻ സിങ് ഒരു പ്രധാന പങ്കു വഹിച്ച വ്യക്തിയാണെന്ന് ബ്ലിങ്കൻ വിശേഷിപ്പിച്ചു.
'മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങിന്റെ വേർപാടിൽ ഇന്ത്യയിലെ ജനങ്ങൾക്ക് അമേരിക്ക ഞങ്ങളുടെ ആത്മാർഥമായ അനുശോചനം അറിയിക്കുന്നു,' ബ്ലിങ്കൻ പ്രസ്താവനയിൽ പറഞ്ഞു. യുഎസ്-ഇന്ത്യ സിവിൽ ആണവ സഹകരണ ഉടമ്പടി മുന്നോട്ട് കൊണ്ടുപോകുന്നതിൽ അദ്ദേഹത്തിന്റെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് അദ്ദേഹം ഡോ. മൻമോഹൻ സിങ്ങിനെ പ്രശംസിച്ചു.
അദ്ദേഹത്തിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ ഇന്ത്യയുടെ ദ്രുതഗതിയിലുള്ള വളർച്ചയ്ക്ക് പ്രേരണയായി. ഡോ. സിങ്ങിന്റെ വേർപാടിൽ ഞങ്ങൾ ദുഃഖിക്കുന്നു, അമേരിക്കയെയും ഇന്ത്യയെയും കൂടുതൽ അടുപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റ് പങ്ക് എന്നും ഓർക്കുമെന്ന് ആന്റണി ബ്ലിങ്കൻ പറഞ്ഞു.