വി. നാഗൽ കീർത്തന അവാർഡ് വിതരണം ജനുവരി 19ന് ഷിക്കാഗോയിൽ
Mail This Article
ഷിക്കാഗോ ∙ ക്രൈസ്തവ സാഹിത്യ അക്കാദമി പ്രഖ്യാപിച്ച വി. നാഗൽ കീർത്തന അവാർഡ് ദാന ചടങ്ങ് ജനുവരി 19ന് ഷിക്കാഗോയിൽ നടക്കും. പാസ്റ്റർ സാംകുട്ടി മത്തായി ആണ് ഇത്തവണത്തെ പുരസ്കാരജേതാവ്.
. ഷിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷനാണ് ചടങ്ങുകൾ സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് ഡോ. അലക്സ്.ടി.കോശിയുടെ അധ്യക്ഷതയിൽ നടന്ന എക്സിക്യൂട്ടീവ് സമ്മേളനത്തിൽ അവാർഡ് ദാന ചടങ്ങുകൾ ഏകോപിക്കുവാൻ സംഘടനയുടെ ട്രഷറർ ജോൺസൺ ഉമ്മനെ ചുമതലപ്പെടുത്തി.
വൈസ് പ്രസിഡന്റ് ഡോ. ടൈറ്റസ് ഈപ്പൻ, ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പ്, ജോയിന്റ് സെക്രട്ടറി ഡോ. ബിജു ചെറിയാൻ എന്നിവർ വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. പ്രശസ്ത സാഹിത്യകാരൻ റവ. ജോർജ് മാത്യു പുതുപ്പള്ളി മുഖ്യാതിഥിയായിരിക്കും.
മുതിർന്ന മാധ്യമ പ്രവർത്തകനും ഗോസ്പൽ മീഡിയ അസോസിയേഷൻ രക്ഷാധികാരിയുമായ കെ. എം ഈപ്പൻ അവാർഡ് നൽകും.
ക്രൈസ്തവ സാഹിത്യ അക്കാദമി ജനറൽ സെക്രട്ടറി സജി മത്തായി കാതേട്ടും ഷിക്കാഗോ ഗോസ്പല്‍ മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പും തമ്മിലുള്ള ചർച്ചയിലാണ് അവാർഡ് വിതരണം ചിക്കാഗോയിൽ നടത്തുവാൻ തീരുമാനമായത്. ഷിക്കാഗോയിലെ നാല് മുതിർന്ന പാസ്റ്റർമാരായ പാസ്റ്റർ ജോസഫ് കെ ജോസഫ്, പാസ്റ്റർ പി.വി കുരുവിള (വിസ്കോൻസിൻ), പാസ്റ്റർ പി.സി മാമ്മൻ, പാസ്റ്റർ ജോർജ് കെ. സ്റ്റീഫസൺ എന്നിവരെ സമ്മേളനത്തിൽ ആദരിക്കും. അര നൂറ്റാണ്ടോളം ഷിക്കാഗോ സമൂഹത്തിൽ അവർ ചെയ്ത സ്തുത്യർഹമായ സേവനങ്ങളെ മാനിച്ചാണ് ആദരവുകൾ നൽകുന്നത്.
ഇവാ. ജെ.സി. ദേവ് (രക്ഷാധികാരി),
ടോണി ഡി. ചെവ്വൂക്കാരൻ (പ്രസിഡന്റ്), പാസ്റ്റർ ബാബു ജോർജ് പത്തനാപുരം (വൈസ് പ്രസിഡന്റ്), സജി മത്തായി കാതേട്ട് (ജന. സെക്രട്ടറി), എം.വി. ബാബു കല്ലിശ്ശേരി (ജോ. സെക്രട്ടറി), ലിജോ വർഗീസ് പാലമറ്റം(ട്രഷറർ), ഷാജി മാറാനാഥ (പ്രോഗ്രാം കോർഡിനേറ്റർ), സാം കൊണ്ടാഴി (മീഡിയ കൺവീനർ),കുര്യൻ ഫിലിപ്പ് (ജനറൽ കോർഡിനേറ്റർ,യുഎസ്)എന്നിവരാണ് ക്രൈസ്തവ സാഹിത്യ അക്കാദമിക്ക് നേതൃത്വം നല്കുന്നത്.
(വാർത്ത: കുര്യൻ ഫിലിപ്പ് ഷിക്കാഗോ)