ജിമ്മി കാർട്ടർ വിടവാങ്ങി; ഓർമയായത് ലോക സമാധനത്തിന് വേണ്ടി പ്രവർത്തിച്ച നേതാവ്
Mail This Article
ജോർജിയ ∙ യുഎസ് മുൻ പ്രസിഡന്‍റ് ജിമ്മി കാർട്ടർ (100) വിടവാങ്ങി. വൈറ്റ് ഹൗസിലേക്ക് ഇതുവരെ തിരഞ്ഞെടുക്കപ്പെട്ട ഏക ജോർജിയക്കാരനായ കാർട്ടർ ഇസ്രയേലിനും ഈജിപത് സമാധന ശ്രമങ്ങൾ നേതൃത്വം കൊടുത്ത നേതാവായിരുന്നു. ദി കാർട്ടർ സെന്‍റർ വഴിയുള്ള നയതന്ത്ര പ്രവർത്തനങ്ങൾക്ക് 2002ൽ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം ലഭിച്ചിട്ടുണ്ട്.
ജിമ്മി കാർട്ടർ എന്ന ജെയിംസ് ഏൾ കാർട്ടർ ജൂനിയർ 1924 ഒക്ടോബർ 1ന് പ്ലെയിൻസിൽ ജനിച്ചു. യുഎസ് നേവൽ അക്കാദമിയിൽ നിന്ന് ബിരുദം നേടിയ ശേഷം നേവിയിൽ ചേർന്നു. 1953ൽ അദ്ദേഹം ആദ്യമായി സ്കൂൾ ബോർഡിലേക്ക് മത്സരിച്ചു, തുടർന്ന് സംസ്ഥാന സെനറ്ററായി. 1970ൽ അദ്ദേഹം ഗവർണറായി തിരഞ്ഞെടുക്കപ്പെട്ടു. 1976 നവംബറിൽ അദ്ദേഹം അമേരിക്കയുടെ 39–ാമത് പ്രസിഡന്‍റായി.
ജിമ്മി കാർട്ടറുടെ ഭാര്യ റോസലിൻ (77) 2023 നവംബറിൽ മരിച്ചു. ആമി, ചിപ്പ്, ജാക്ക്, ജെഫ് എന്നിവർ മക്കളാണ്.