ഡാലസിലെ ജ്വല്ലറിയിൽ നിന്ന് മോഷണം പോയത് ആറു ലക്ഷം ഡോളറിന്‍റെ ആഭരണങ്ങൾ
Mail This Article
ഡാലസ്∙ ഈസ്റ്റ് ഡാലസിലെ എൽ റാഞ്ചോ സൂപ്പർ മെർകാഡോയിലെ ജോയേരിയ പ്രിൻസെസ എന്ന ജ്വല്ലറിയിൽ നിന്ന് ഏകദേശം 600,000 ഡോളറിന്‍റെ ആഭരണങ്ങൾ മോഷണം പോയി. ഗസ് തോമസ്സൺ റോഡിലുള്ള കടയിൽ വൈകുന്നേരം 4.40 ഓടെയാണ് സംഭവം.
കടയുടമ പുറത്തുവിട്ട സിസിടിവി ദൃശ്യങ്ങളിൽ നാലുപേരടങ്ങുന്ന സംഘം മോഷണം നടത്തുന്നത് കാണാം. പ്രതികളിൽ ഒരാൾ ചുറ്റിക കൊണ്ട് ഗ്ലാസ് പൊട്ടിക്കുന്നതും ജീവനക്കാരനായ ഏഞ്ചൽ ക്യൂൻക എതിർവശത്ത് നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. “അയാൾ തോക്ക് എടുക്കുമെന്ന് ഞാൻ കരുതി,” ക്യൂൻക പറഞ്ഞു.
അമ്മയ്ക്ക് പകരമായാണ് താൻ കടയിൽ ജോലി ചെയ്തത്. സംഭവസമയത്ത് അമ്മ ടോയ്‌ലറ്റിലായിരുന്നു. സംഭവം കണ്ട് അവർ നിലവിളിക്കുന്നതും കരയുന്നതും ദൃശ്യങ്ങളിലുണ്ട്. ഞാൻ നേരിട്ട ഏറ്റവും ദുഃഖകരമായ സംഭവമായിരുന്നു. 3,000 ഡോളർ വായ്പയെടുത്താണ് അമ്മ ബിസിനസ് തുടങ്ങിയതെന്നും ആഴ്ചയിൽ 80 മണിക്കൂർ ജോലി ചെയ്യുന്ന അമ്മയ്ക്ക് ഇൻഷുറൻസ് ഇല്ലായിരുന്നു.വീട്ടിലെത്തിയപ്പോഴും അമ്മ കരയുകയായിരുന്നുവെന്നും ക്യൂൻക കൂട്ടിച്ചേർത്തു
പ്രതികൾ വാഹനത്തിലാണ് കടന്നുകളഞ്ഞ്. സംഭവത്തിൽ ഇതുവരെ ആരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടില്ല.