ADVERTISEMENT

ന്യൂ ഓർലിയൻസ് ∙ ബുധനാഴ്ച പുലർച്ചെ യിഎസിലെ ന്യൂ ഓർലിയാൻസ് ബർബൺ സ്ട്രീറ്റിൽ പുതുവർഷാഘോഷത്തിനിടെ ജനക്കൂട്ടത്തിലേക്ക് പിക്കപ്പ് ട്രക്ക് പാഞ്ഞുകയറി. സംഭവത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പതിനഞ്ചായി. നിരവധി പേർക്ക് പരുക്കേറ്റതായും റിപ്പോ‍ട്ട്. പ്രതി ആർമി വെറ്ററൻ ആണെന്ന് സംശയിക്കുന്നതായും ഫെഡറൽ അധികൃതർ അറിയിച്ചു.

ആൾക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുക്കയറ്റിയ ടെക്സസിൽ നിന്നുള്ള  യുഎസ് പൗരൻ ഷംസുദ്ദീൻ ജബ്ബാർ പൊലീസുമായി നടത്തിയ വെടിവയ്പ്പിൽ കൊല്ലപ്പെട്ടു. വെടിവയ്പ്പിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് പരുക്കേറ്റു. അക്രമിയുടെ ചിത്രം എഫ്ബിഐ പുറത്തുവിട്ടു.

വെടിവയ്പിൽ കൊല്ലപ്പെട്ട പ്രതി ഷംസുദ്ദീൻ ജബ്ബാറിന്റെ ആക്രമണസമയത്ത് വാഹനത്തിൽ ഐഎസിന്റെ പതാകയുണ്ടായിരുന്നതായി എഫ്ബിഐ അറിയിച്ചു. തീവ്രവാദ സംഘടനകളുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും എഫ്ബിഐ അറിയിച്ചു.

ന്യൂ ഓർലിയൻസ് പൊലീസ് നിരീക്ഷണ വിഡിയോ അവലോകനം ചെയ്‌തു വരികയാണ്. സംഭവത്തിൽ അന്വഷണം പുരോഗമിക്കുകയാണ്. 

English Summary:

15 killed in New Orleans after driver intentionally rams into crowd on Bourbon Street

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com