ADVERTISEMENT

ഫിലഡൽഫിയ ∙ വേൾഡ് മലയാളി കൗൺസിൽ ഫിലാഡൽഫിയ പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് - ന്യൂ ഇയർ ആഘോഷം ഈ മാസം ജനുവരി 3ന് വൈകിട്ട് നാലുമണി മുതൽ രാത്രി ഒൻപതുമണിവരെ സംഘടിപ്പിച്ചു. പ്രൊവിൻസിന്റെ പ്രസിഡന്റ് നൈനാൻ മത്തായിയുടെ ബെൻസേലത്തുള്ള ഭവനത്തിൽ വച്ചായിരുന്നു പ്രൊവിൻസിന്റെ അംഗങ്ങളും കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്ന് ക്രിസ്മസ് ന്യൂ ഇയർ ആഘോഷിച്ചത്.

ഒരു നിമിഷത്തെ മൗന പ്രാർഥനയോടെ യോഗ പരിപാടികൾ ആരംഭിച്ചു. ജനറൽ സെക്രട്ടറി ലൂക്കോസ് മാത്യു സ്വാഗതവും ക്രിസ്മസ് - ന്യൂ ഇയർ ആശംസകൾ അറിയിച്ചു.  കഴിഞ്ഞ മീറ്റിങ്ങിന്റെ റിപ്പോർട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് നൈനാൻ മത്തായി അധ്യക്ഷ പ്രസംഗം നടത്തി. അദ്ദേഹം തന്റെ അധ്യക്ഷ പ്രസംഗത്തിൽ ഈ പുതുവർഷം നടത്തുവാനിരിക്കുന്ന പ്രൊവിൻസിന്റെ എല്ലാ പദ്ധതികളുടെയും, പ്രത്യേകിച്ച് ഒക്ടോബർ മാസം രണ്ടാം തീയതി കോട്ടയത്ത് വച്ച് നടത്തുന്ന സമൂഹ വിവാഹത്തിന്റെയും വിജയത്തിനായി എല്ലാവരുടെയും ആത്മാർഥ സഹകരണവും സഹായവും അഭ്യർഥിച്ചു. കേരളത്തിലെ ഗാന്ധിഭവനുമായി ചേർന്ന് നടത്തുന്ന സമൂഹവിവാഹത്തിൽ പങ്കെടുക്കുവാൻ എല്ലാ പ്രൊവിൻസ് അംഗങ്ങളും അവരുടെ കുടുംബാങ്ങങ്ങളും നേരെത്തെ തന്നെ യാത്രയുടെ പ്ലാൻ തയാറാക്കണം എന്നും ഓർമപ്പെടുത്തി.

world-malayali-council-philadelphia-province-christmas-and-new-year-celebrations-1

ചെയർപേഴ്സൺ മറിയാമ്മ ജോർജ് ആശംസാ പ്രസംഗം നടത്തി. അംഗങ്ങൾ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ആഘോഷപരിപാടിയിൽ പങ്കെടുത്ത എല്ലാവരും പുതുവർഷത്തിന്റെ ആശംസകൾ പങ്കുവച്ചു.

world-malayali-council-philadelphia-province-christmas-and-new-year-celebrations-2

ജൂൺ 7ന് സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച് ഹാളിൽ വച്ച് പ്രൊവിൻസിന്റെ ആഭിമുഖ്യത്തിൽ നടത്തപെടുന്ന മദേഴ്സ് ആൻഡ് ഫാദേഴ്സ് ഡേ - 2025 ന്റെ പ്രോഗ്രാം കോഡിനേറ്ററായ അജി പണിക്കർ തദവസരത്തിൽ നടത്തുവാൻ ആസൂത്രണം ചെയ്തിരിക്കുന്ന വിവിധ പരിപാടികളുടെ വിശദീകരണം യോഗത്തിൽ സമർപ്പിച്ചു. ക്രിസ്മസ് - ന്യൂ ഇയർ ആഘോഷങ്ങളുടെ കോർഡിനേറ്ററായി പ്രവർത്തിച്ച ഷൈലാ രാജനെ രുചികരമായ ഭക്ഷണം ക്രമീകരിച്ചതിലുള്ള നന്ദിയും സ്നേഹം അറിയിച്ചു. ദാമ്പത്യ ജീവിതത്തിൽ ഇരുപത്തിയഞ്ചു വർഷം പൂർത്തീകരിച്ച ഷിബു - ജെസ്സി ദമ്പതികളെ കേക്ക് മുറിച്ചു അവരുടെ വിവാഹവാർഷികത്തിന്റെ ആശംസകളും സന്തോഷവും അംഗങ്ങളും കുടുംബങ്ങളും പങ്കുവച്ചു.

ട്രഷറർ തോമസ്കുട്ടി വർഗീസ് നന്ദി പറഞ്ഞു. ആഘോഷപരിപാടികൾക്ക് തന്റെ ഭവനം ക്രമീകരിച്ച നൈനാൻ മത്തായിയോടും കുടുംബത്തോടുമുള്ള പ്രത്യേക സ്നേഹം നന്ദിയും യോഗം രേഖപ്പെടുത്തി. ഫോട്ടോ സെഷനോടും അത്താഴവിരുന്നോടും കൂടി പരിപാടികൾ സമാപിച്ചു.

English Summary:

World Malayali Council Philadelphia Province Christmas And New Year Celebrations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com