ADVERTISEMENT

നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും കാണപ്പെടുന്ന രാസസംയുക്തമാണ് ഫ്‌ളാവനോളുകള്‍. ഇവ ഉയര്‍ന്ന അളവില്‍ ഉള്‍പ്പെട്ട ഭക്ഷണക്രമം അര്‍ബുദത്തിന്റെയും ഹൃദ്രോഗത്തിന്റെയും സാധ്യത കുറയ്ക്കുമെന്ന് പുതിയ പഠനത്തില്‍ കണ്ടെത്തി. 

ചൈനയിലെ അന്‍ഹുയ് മെഡിക്കല്‍ സര്‍വകലാശാലയിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഇതിനായി അമേരിക്കയിലെ നാഷണല്‍ ഹെല്‍ത്ത് ആന്‍ഡ് ന്യൂട്രീഷന്‍ എക്‌സാമിനേഷന്‍ സര്‍വേയിലെ 12,000ത്തോളം പേരുടെ ഡേറ്റ ഉപയോഗപ്പെടുത്തി. 47 വയസ്സായിരുന്നു ഇവരുടെ ശരാശരി പ്രായം. ഇതില്‍ 50 ശതമാനം വെളുത്ത വംശജരും 20 ശതമാനം കറുത്ത വംശജരും 16 ശതമാനം മെക്‌സിക്കന്‍ അമേരിക്കക്കാരും 17 ശതമാനം മറ്റ് വംശജരുമായിരുന്നു. 

ഗവേഷണത്തില്‍ പങ്കെടുത്തവരുടെ ഭക്ഷണക്രമ കണക്കുകളില്‍ നിന്ന് അവരുടെ ശരാശരി ഫ്‌ളാവനോള്‍ ഉപയോഗം നിര്‍ണ്ണയിച്ചു. ആകെ ഫ്‌ളാവനോള്‍ ഉപയോഗത്തിന് പുറമേ ഐസോര്‍ഹാംനെറ്റിന്‍, കെംഫെറോള്‍, മിറിസെറ്റിന്‍, ക്വെര്‍സെറ്റിന്‍ എന്നീ നാലു ഫ്‌ളാവനോള്‍ ഉപവിഭാഗങ്ങളുടെയും പ്രതിദിന ഉപയോഗം ഗവേഷകര്‍ രേഖപ്പെടുത്തി. 

1303809552

എട്ട് വര്‍ഷത്തോളം ഗവേഷണം നീണ്ടു. പ്രതിദിന ഫ്‌ളാവനോള്‍ അളവ് ഭക്ഷണത്തില്‍ കൂടുതലുള്ളവര്‍ ഏതെങ്കിലും കാരണങ്ങളാല്‍ അകാലത്തില്‍ മരണപ്പെടാനുള്ള സാധ്യത ഫ്‌ളാവനോള്‍ കുറച്ച് കഴിക്കുന്നവരെ അപേക്ഷിച്ച് കുറവാണെന്ന് ഇക്കാലയളവില്‍  ഗവേഷകര്‍  നിരീക്ഷിച്ചു. മൂന്നിലൊന്നായാണ് ഫ്‌ളാവനോള്‍ കഴിക്കുന്നവരുടെ മരണസാധ്യത കുറഞ്ഞത്. 

ഫ്‌ളാവനോള്‍ അധികം കഴിക്കുന്നവര്‍ മറ്റുള്ളവരെ അപേക്ഷിച്ച് അര്‍ബുദം ബാധിച്ച് മരണപ്പെടാനുള്ള സാധ്യത പകുതിയാണെന്നും ഹൃദ്രോഗ സാധ്യത മൂന്നിലൊന്നാണെന്നും അള്‍സ്‌ഹൈമേഴ്‌സ് സാധ്യത നാലിലൊന്നാണെന്നും സയന്റിഫിക്ക് റിപ്പോര്‍ട്ട്‌സ് ജേണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍ പ്രമേഹം മൂലമുള്ള മരണ സാധ്യത ഫ്‌ളാവനോള്‍ ഉപയോഗം മൂലം കുറയുന്നതായി ഗവേഷണത്തില്‍ കണ്ടെത്തിയില്ല. 

ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുള്ള ഫ്‌ളാവനോളുകള്‍ ഉള്ളി, ആപ്പിള്‍, തക്കാളി, കാപ്പി, കെയ്ല്‍, ലെറ്റിയൂസ്, മുന്തിരി, ബെറി പഴങ്ങള്‍, കട്ടന്‍ ചായ, ചോക്ലേറ്റ്, വൈന്‍ എന്നിവയിലെല്ലാം അടങ്ങിയിരിക്കുന്നു. 

എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ

English Summary:

High Flavonol Intake Can Slash Cancer and Heart Disease Risks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com