മോശം കേള്‍വി ശീലങ്ങള്‍ മൂലം 100 കോടിയിലേറെ യുവാക്കള്‍ക്ക് സ്ഥിരമായ കേള്‍വി നഷ്ടമുണ്ടാകാം
Mail This Article
ആഗോളതലത്തില്‍ 400 ദശലക്ഷത്തിലധികം പേര്‍ക്ക് ശ്രവണ സഹായികള്‍ ആവശ്യമുണ്ടെന്നും എന്നാല്‍ സാമ്പത്തികവും മനുഷ്യവിഭവശേഷി പരവുമായ പരിമിതികള്‍ മൂലം 20 ശതമാനത്തിന് മാത്രമേ ഇവ ലഭ്യമാകുന്നുള്ളൂ എന്നും ലോകാരോഗ്യ സംഘടനയുടെ പഠനം.
2050 ഓട് കൂടി 250 കോടി പേര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള കേള്‍വി നഷ്ടം ഉണ്ടാകാമെന്നും 700 ദശലക്ഷം പേര്‍ക്ക് കേള്‍വി പുനസ്ഥാപിക്കേണ്ടി വരാമെന്നും പഠനം ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിമല്ലാത്ത കേള്‍വിശീലങ്ങള്‍ മൂലം 100 കോടിയിലധികം യുവാക്കള്‍ക്ക് സ്ഥിരമായ കേള്‍വി നഷ്ടം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും പഠനം മുന്നറിയിപ്പ് നല്‍കുന്നു.
വിഭവ പരിമിതിയുള്ള ഇടങ്ങളില്‍ ശ്രവണ സഹായ സേവനങ്ങള്‍ നല്‍കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ പുനരാലോചിക്കുകയാണ് ലോകോരോഗ്യ സംഘടന. പ്രത്യേക പരിശീലനം നേടിയ സ്‌പെഷ്യലിസ്റ്റ് ഓഡിയോളജിസ്റ്റുകളാണ് ശ്രവണ സഹായ സേവനങ്ങള്‍ പരമ്പരാഗതമായി നല്‍കി വരുന്നത്. എന്നാല്‍ പരിശീലനം നല്‍കിയ നോണ്‍ സ്‌പെഷ്യലിസ്റ്റുകളെ കൂടി ഈ രംഗത്തേക്ക് കൊണ്ട് വരുന്നത് കൂടുതല്‍ പേര്‍ക്ക് കേള്‍വി ലഭിക്കാന്‍ ഇടയാക്കുമെന്ന് കേള്‍വിനഷ്ടം പരിഹരിക്കാനുള്ള ഡബ്യുഎച്ച്ഒ ദൗത്യത്തിന്റെ മേധാവി ഡോ. ഷെല്ലി ഛദ്ദ പറയുന്നു.
പരിഹരിക്കപ്പെടാതെ പോകുന്ന കേള്‍വി തകരാറുകള്‍ ആഗോളതലത്തില്‍ ഒരു ട്രില്യണ്‍ ഡോളറിന്റെ വാര്‍ഷിക സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പരിശോധനയും ശ്രവണ സഹായികളും കേള്‍വി പുനസ്ഥാപന സൗകര്യങ്ങളും സൗജന്യമായി ലഭ്യമാക്കിയിട്ടും ജനങ്ങള്‍ ഇവ ഉപയോഗപ്പെടുത്താത്ത സൗഹചര്യം ചിലയിടങ്ങളില്‍ ഉണ്ടെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ഇവയെ പറ്റി സമൂഹത്തിനിടയിലുള്ള ചില തെറ്റിദ്ധാരണകളും അറിവില്ലായ്മയുമാണ് ഇതിന് കാരണം.
പട്ടിണി കിടന്നാൽ അമിതവണ്ണം കുറയുമോ: വിഡിയോ