ADVERTISEMENT

ഗര്‍ഭിണികള്‍ക്ക്‌ ഡെങ്കിപ്പനി പിടിപെട്ടാല്‍ ജനിക്കാന്‍ പോകുന്ന കുഞ്ഞിന്റെ ആരോഗ്യത്തില്‍ ഇതിന്റെ പ്രതികൂല സ്വാധീനം ഉണ്ടാകുമെന്ന്‌ പഠനം. നവജാതശിശുവിന്റെ ഭാരം കുറയാന്‍ ഇത്‌ ഇടയാക്കാമെന്ന്‌ ബ്രസീലില്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി. ബർമിങ്‌ഹാം സര്‍വകലാശാലയിലെ ഡോ. ലിവിയ മെനസെസും സറി സര്‍വകലാശാലയിലെ ഡോ. മാര്‍ട്ടിന്‍ ഫോറെക്‌സ്‌ കോപ്പന്‍സ്റ്റെയ്‌നറും ചേര്‍ന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയത്‌. അമേരിക്കന്‍ ഇക്കണോമിക്‌ ജേണലില്‍ ഗവേഷഫലം പ്രസിദ്ധീകരിച്ചു.

ഗര്‍ഭാവസ്ഥയില്‍ ഡെങ്കിപ്പനിയുണ്ടാകുന്ന അമ്മമാരുടെ മക്കള്‍ മൂന്ന്‌ വയസ്സിനുള്ളില്‍ രോഗബാധിതരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടാനുള്ള സാധ്യത 27 ശതമാനം അധികമാണെന്ന്‌ ഗവേഷകര്‍ പറയുന്നു. രണ്ടാം വയസ്സിലാണ്‌ ഈ കുഞ്ഞുങ്ങളുടെ ആശുപത്രിവാസ സാധ്യത ഏറ്റവും ഉയരുന്നതെന്നും ഗവേഷകര്‍ നിരീക്ഷിച്ചു.

pregnant-women-dolgachov-istockphoto
Representative image. Photo Credit: Dolgachov/istockphoto.com

ഗര്‍ഭാവസ്ഥയില്‍ വരാതെ സൂക്ഷിക്കേണ്ട ടോക്‌സോപ്ലാസ്‌മോസിസ്‌, റൂബെല്ല, എച്ച്‌ഐവി, സിഫിലിസ്‌, ചിക്കന്‍ പോക്‌സ്‌, സിക്ക, ഇന്‍ഫ്‌ളുവന്‍സ തുടങ്ങിയ രോഗങ്ങളുടെ പട്ടികയില്‍ ഡെങ്കിപ്പനിയെയും ഉള്‍പ്പെടുത്തണമെന്നും ഗവേഷകര്‍ ശുപാര്‍ശ ചെയ്യുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി ഡെങ്കിപ്പനി വ്യാപകമാകുന്നതിനാല്‍ ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണെന്നും റിപ്പോര്‍ട്ട്‌ മുന്നറിയിപ്പ്‌ നല്‍കുന്നു.

തുടക്കക്കാർക്ക് ചെയ്യാവുന്ന വാംഅപ് യോഗാസനങ്ങൾ: വിഡിയോ

English Summary:

Uncovers Link Between Dengue Fever in Pregnancy and Newborn Low Birth Weight

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com