ദിവസം മൂന്ന് കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ഗുണങ്ങള്‍ പലത്
Mail This Article
ദിവസവും മൂന്ന് കപ്പ് കട്ടന്‍ കാപ്പി കുടിച്ചാല്‍ ടൈപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം എന്നിവയുടെ സാധ്യത കുറയുമെന്ന് ചൈനയില്‍ നടത്തിയ പുതിയ പഠനം വെളിപ്പെടുത്തി. ദിവസം 100 മില്ലിഗ്രാമില്‍ കുറവ് കഫൈന്‍ കഴിക്കുന്നവരെ അപേക്ഷിച്ച് 200 മുതല്‍ 300 മില്ലിഗ്രാം വരെ കഫൈന്‍ കഴിക്കുന്നവര്‍ക്ക് ഹൃദ്രോഗസാധ്യത 48 ശതമാനം കുറവാണെന്ന് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ട് പറയുന്നു.
യുകെ ബയോബാങ്ക് ഡേറ്റയില്‍ നിന്ന് 37നും 73നും ഇടയില്‍ പ്രായമുള്ള അഞ്ച് ലക്ഷത്തിലധികം പേരുടെ വിവരങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടത്തിയത്. എന്നാല്‍ മിതമായ അളവില്‍ അകത്ത് ചെല്ലുമ്പോഴാണ് ഈ ഗുണങ്ങള്‍ ശരീരത്തിന് ലഭിക്കുന്നതെന്ന് ഗവേഷണത്തിന് നേതൃത്വം നല്‍കിയ സുഹോവു മെഡിക്കല്‍ കോളജിലെ ചോഫു കെ പറയുന്നു.
അമിതമായ അളവിലെ കഫൈന്‍ ഉത്‌കണ്‌ഠ, ഉറക്കമില്ലായ്‌മ, ദഹനപ്രശ്‌നങ്ങള്‍, പേശികളുടെ പ്രശ്‌നങ്ങള്‍, ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, ത്വരിതഗതിയിലുള്ള ഹൃദയമിടിപ്പ്, ക്ഷീണം, ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ മുട്ടല്‍ പോലുള്ള പലവധി പ്രശ്‌നങ്ങളിലേക്ക് നയിക്കാമെന്ന് ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.