വണ്ണം കുറയ്ക്കാൻ ആഗ്രഹമുണ്ടോ? ഒട്ടും മടിവേണ്ട, ഈ ഡയറ്റ് പ്ലാൻ പരീക്ഷിക്കൂ
Mail This Article
വണ്ണം കുറയ്ക്കുന്നവർക്കു മാതൃകയാക്കാവുന്ന പ്രതിദിനം 1800 കാലറിയുള്ള, 60 ഗ്രാം മാംസ്യം അടങ്ങുന്ന മാതൃകാ ഭക്ഷണ പട്ടിക ഇവിെട നൽകുകയാണ്. രോഗാവസ്ഥകളുള്ളവർക്ക് ഡയറ്റീഷന്റെ നിർദേശപ്രകാരം ഈ പട്ടിക പരിഷ്കരിച്ച് ഉപയോഗിക്കാൻ ശ്രദ്ധിക്കണം.
(‘/’ എന്ന ചിഹ്നം = അല്ലെങ്കിൽ അഥവാ ഏതെങ്കിലും ഒന്ന്)
∙രാവിലെ : ചായ / കാപ്പി / ഗ്രീൻ ടീ – 1 കപ്പ് (മധുരം ഇല്ലാതെ)
∙പ്രഭാത ഭക്ഷണം : ദോശ / ഇഡ്‌ലി / ചപ്പാത്തി – 3 എണ്ണം + മുട്ടക്കറി / കടലക്കറി/ സാമ്പാർ –1/2 കപ്പ്
(തേങ്ങയിൽ കാലറി കൂടുതലുള്ളതിനാൽ തേങ്ങാ ചമ്മന്തി വളരെ നേർപ്പിച്ചു മാത്രം ഉപയോഗിക്കുക)
∙ഇടനേരം : മോരും വെള്ളം / നാരങ്ങാവെള്ളം ഉപ്പിട്ടത് – 1 കപ്പ്
അല്ലെങ്കിൽ പച്ചക്കറി സാലഡ് / പച്ചക്കറി സൂപ്പ് – 1 കപ്പ്
അല്ലെങ്കിൽ പഴവർഗങ്ങൾ – 1 എണ്ണം
(വട, പഫ്സ്, കട്‌ലറ്റ്, ഷവർമ തുടങ്ങിയവ ഒഴിവാക്കുക)
∙ഉച്ചയ്ക്ക് : ചോറ് –1 കപ്പ് + സാമ്പാർ / വെജിറ്റബിള്‍ കറി – 1/2 കപ്പ്
അവിയൽ /തോരൻ / – 1/2 കപ്പ്
മീൻ കറി – 2–3 കഷ്ണം / പരിപ്പുകറി /പയർ വർഗങ്ങൾ – 1/2 കപ്പ്
(വറുത്ത മീൻ ഒഴിവാക്കുക. തേങ്ങ അരച്ച മീനിന്റെ ഗ്രേവി, എണ്ണ കൂടുതലുള്ള ഗ്രേവി തുടങ്ങിയവ വളരെ കുറച്ചു മാത്രം ഉപയോഗിക്കുക. പച്ചക്കറി തോരൻ, അവിയൽ തുടങ്ങിയവ ഉണ്ടാക്കുമ്പോൾ തേങ്ങയും എണ്ണയും കുറയ്ക്കുക)
∙വൈകുന്നേരം : ചായ / കാപ്പി – 1 കപ്പ് (മധുരം ഇല്ലാതെ)
വേവിച്ച കടലയും പച്ചക്കറികളും (കാരറ്റ്, തക്കാളി, വെള്ളരിക്ക, സവാള തുടങ്ങിയവ ചേർത്തത്)/ മുളപ്പിച്ച ചെറുപയർ– 1/2 കപ്പ് /ബദാം 8–10 എണ്ണം / കപ്പലണ്ടി – 1 പിടി
∙അത്താഴം : ചപ്പാത്തി / ദോശ – 3 എണ്ണം + കടലക്കറി / പരിപ്പു കറി / ഗ്രീൻപീസ് കറി – 1/2 കപ്പ് / മീൻ കറി / ചിക്കൻ കറി– 2–3 കഷ്ണം (പൊറോട്ട, പൂരി, ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയവ ഒഴിവാക്കുക)
എന്ത്, എപ്പോൾ, എങ്ങനെ കഴിക്കണം: വിഡിയോ