ADVERTISEMENT

ശരീരഭാരം കുറയ്ക്കാനുള്ള ആദ്യപടി ജീവിതശൈലിയില്‍ മാറ്റം വരുത്തുക എന്നതാണ് പോഷകസമ്പുഷ്ടമായ ആഹാരം നിയന്ത്രിതമായ അളവിൽ കഴിക്കുന്നതോടൊപ്പം വ്യായാമവും ശീലമാക്കണം.

ശരിയായ ഭക്ഷണം തിരഞ്ഞെടുക്കുക എന്നത് ശരീരഭാരം കുറയ്ക്കുന്നതിൽ പ്രധാനമാണ്. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നിരവധി ഭക്ഷണങ്ങളുണ്ട്. അതിൽ ഒന്നാണ് വിത്തുകള്‍ (Seeds). ശരീരഭാരം കുറയ്ക്കാൻ ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്ന വിത്തുകളെ അറിയാം.

∙ചിയ സീഡ്സ് – ചിയ സീഡ്സിൽ നാരുകൾ ധാരാളം ഉണ്ട്. ഇത് ദഹനത്തിനു സഹായിക്കുന്നതോടൊപ്പം കലോറി ശരീരത്തിലെത്തുന്നത് കുറയ്ക്കുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഒമേഗ 3 ഫാറ്റി ആസിഡും ചിയ സീഡിൽ ഉണ്ട്. ഇത് ഇൻഫ്ലമേഷൻ കുറയ്ക്കാൻ സഹായിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർക്കുമ്പോൾ ജെൽ പോലുള്ള വസ്തുവാകുകയും ഇത് വയറു നിറയാനും അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയാനും സഹായിക്കും.

Representative image. Photo Credit: Ravsky/istockphoto.com
Representative image. Photo Credit: Ravsky/istockphoto.com

∙ഫ്ലാക്സ് സീഡ്സ് – ഫ്ലാക്സ് സീഡിൽ നാരുകളും ഒമേഗ 3 ഫാറ്റി ആസിഡും ഉണ്ട്. ഇത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. ഫ്ലാക്സ് സീഡിലെ സോല്യുബിൾ ഫൈബർ രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും നിയന്ത്രിക്കുന്നു. ഇത് ഇൻസുലിൻ സെൻസിറ്റിവിറ്റി മെച്ചപ്പെടുത്താൻ സഹായിക്കുന്നു. അതുപോലെ കൊഴുപ്പിന്റെ ശേഖരണവും കുറയ്ക്കുന്നു.

∙ചണവിത്ത് – പ്രോട്ടീൻ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ ഇവയടങ്ങിയ പോഷകക്കലവറയാണ് ചണവിത്ത് (hemp seeds). പ്രോട്ടീൻ കൂടുതലടങ്ങിയതിനാൽ വിശപ്പു കുറയ്ക്കാനും വയറു നിറഞ്ഞതായ തോന്നൽ ഉണ്ടാക്കാനും സഹായിക്കും. ചണവിത്തിൽ ഒരിനം ഒമേഗ 6 ഫാറ്റി ആസിഡ് ആയ ഗാമ ലിനോലെനിക് ആസിഡ് (GLA) ഉണ്ട്. ഇത് കൊഴുപ്പിനെ ഇല്ലാതാക്കാനും ഉപാപചയപ്രവർത്തനം നിയന്ത്രിക്കാനും സഹായിക്കുന്നു.

∙മത്തങ്ങാക്കുരു – ഉപാപചയ പ്രവർത്തനത്തിനും ഊർജോൽപാദനത്തിനും സഹായിക്കുന്ന പോഷകങ്ങളായ മഗ്നീഷ്യം, അയൺ, സിങ്ക് ഇവ മത്തങ്ങാക്കുരുവിൽ ധാരാളമുണ്ട്. ഇവയിലെ മഗ്നീഷ്യത്തിന്റെ കൂടിയ അളവ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു. ഇന്‍സുലിന്റെ പ്രവർത്തനത്തെ സപ്പോർട്ട് ചെയ്യുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കാനും കുടവയർ കുറയ്ക്കാനും സഹായിക്കുന്നു. മാത്രമല്ല മത്തങ്ങാക്കുരുവിൽ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുകളും ഉണ്ട്. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനെ തടയുന്നു.

sunflower-seed
Credit: Shutterstock.com

∙സൂര്യകാന്തി വിത്ത് – സൂര്യകാന്തി വിത്തിൽ വിറ്റമിൻ ഇ ധാരാളമുണ്ട്. ഫ്രീ റാഡിക്കലുകൾ ഉണ്ടാക്കുന്ന ക്ഷതങ്ങളിൽ നിന്ന് ഇത് കോശങ്ങളെ സംരക്ഷിക്കുന്നു. ഇൻഫ്ലമേഷൻ കുറയ്ക്കുന്ന നാരുകൾ ധാരാളം അടങ്ങിയതിനാൽ ദഹനത്തിനു സഹായിക്കുകയും ഏറെ നേരം വയർ നിറഞ്ഞതായ തോന്നൽ ഉണ്ടാക്കുകയും ചെയ്യും. ഇത് കുടവയർ കുറയ്ക്കാനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും. മോണോ അൺസാച്ചുറേറ്റഡ്, പോളി അൺസാച്ചുറേറ്റഡ് കൊഴുപ്പുകൾ ഉൾപ്പെടെ ആരോഗ്യകരമായ കൊഴുപ്പുകൾ സൂര്യകാന്തി വിത്തിലുണ്ട്. ഇത് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുകയും വയറിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

∙എള്ള് (Seasame Seeds)
എള്ളിൽ ലിഗ്നനുകൾ ധാരാളം ഉണ്ട്. ആന്റി ഇൻഫ്ലമേറ്ററി, ആന്റി ഓക്സിഡന്റ് ഗുണങ്ങൾ ഉള്ള സംയുക്തങ്ങളാണിവ. കൊഴുപ്പിന്റെ ഓക്സീകരണം വർധിപ്പിക്കാനും കൊഴുപ്പ് ശരീരത്തിൽ ശേഖരിക്കപ്പെടുന്നതു കുറയ്ക്കാനും സഹായിക്കുന്ന സെസാമിനും, സെസാമോലിനും എള്ളിലുണ്ട്. എള്ളിൽ പ്രോട്ടീനും ഫൈബറും ധാരാളമുണ്ട്. വയർ നിറഞ്ഞ തോന്നലുണ്ടാക്കാനും ശരീരഭാരം കുറയ്ക്കാനും ഇത് സഹായിക്കുന്നു.

∙പോപ്പിസീഡ് – കലോറി വളരെ കുറഞ്ഞ എന്നാൽ അവശ്യപോഷകങ്ങളായ കാത്സ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായും പോപ്പി സീഡിൽ ഉണ്ട്. ഫൈബർ ധാരാളമുള്ള പോപ്പിസീഡ് ദഹനത്തിനും സഹായിക്കുന്നു. ശരീരഭാരം കുറയ്ക്കാനും കുടവയർ കുറയ്ക്കാനും മികച്ച ഒന്നാണ് പോപ്പിസീഡ്.

ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ

English Summary:

7 Power Seeds for Suppressing Appetite and Boosting Fat Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com