പ്രമേഹമുണ്ടോ? എങ്കില് ഈ 6 ഭക്ഷണങ്ങൾ ഒഴിവാക്കണം
Mail This Article
കഴിക്കുന്ന ഭക്ഷണവും ശരീരത്തിന്റെ ആരോഗ്യവും തമ്മിൽ വലിയ ബന്ധമുണ്ട്. ആരോഗ്യപ്രശ്നങ്ങൾ വരുകയാണെങ്കിൽ എന്താണ് കഴിച്ചത് എന്ന് ശ്രദ്ധിക്കുക. പ്രമേഹരോഗം നിയന്ത്രിച്ചു നിർത്തുന്നതിൽ ഭക്ഷണത്തിനു പ്രധാന പങ്കുണ്ട്. എന്നാൽ ചില ഭക്ഷണങ്ങൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാം. പ്രമേഹരോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെ എന്ന് നോക്കാം.
∙മധുരപാനീയങ്ങൾ
മധുരപാനീയങ്ങളായ സോഡ, പഴച്ചാറുകൾ, മധുരം ചേർത്ത ചായ ഇവയല്ലാം പ്രമേഹരോഗികൾ ഒഴിവാക്കേണ്ടതാണ്. ഇവയിലടങ്ങിയ പഞ്ചസാര രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് പെട്ടെന്ന് കൂടാൻ കാരണമാകും. പഴങ്ങളിൽ കാണുന്ന നാരുകൾ (fiber ) ജ്യൂസുകളിൽ ഉണ്ടാവില്ല. ഇതും രക്തത്തിലേക്ക് വളരെ വേഗത്തിൽ പഞ്ചസാര ആഗിരണം ചെയ്യപ്പെടാൻ ഇടയാക്കും.
∙റിഫൈൻഡ് കാർബോഹൈഡ്രേറ്റ്
വെളുത്ത മാവുകളിൽ നിന്നുണ്ടാകുന്ന വൈറ്റ് ബ്രെഡ്, പാസ്ത നിരവധി സിറിയലുകൾ ഇവയല്ലാം ശരീരത്തിൽ പഞ്ചസാരായെ പോലെ പ്രവർത്തിക്കും. ഇവ വളരെ പെട്ടെന്ന് ഗ്ലൂക്കോസ് ആയി വിഘടിക്കപ്പെടും. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാൻ ഇടയാകും. മുഴുധാന്യങ്ങളായ ബ്രൗൺ റൈസ്, മുഴു ഗോതമ്പ്, ഓട്മീൽ, ഇവയല്ലാം മികച്ച ഭക്ഷണങ്ങളാണ്.
∙ട്രാൻസ് ഫാറ്റുകൾ
പ്രോസസ് ചെയ്യാത്ത ഭക്ഷണങ്ങൾ, ബേക്ക് ചെയ്ത ഭക്ഷണങ്ങൾ ഫാസ്റ്റ്ഫുഡ് ഇവയിലെല്ലാം ഉള്ള ട്രാൻസ് ഫാറ്റുകൾ ഇൻഫ്ലമേഷനും ഇൻസുലിൻ പ്രതിരോധവും വർധിപ്പിക്കും. ഇവ ചീത്ത കൊളസ്ട്രോൾ കൂട്ടുകയും നല്ല കൊളസ്ട്രോൾ കുറയുകയും ചെയ്യും. ഇത് പ്രമേഹരോഗികൾക്ക്, അവർക്ക് ഹൃദ്രോഗസാധ്യതയും കൂടുതലായതിനാൽ ദോഷകരമാണ്.
∙പായ്ക്ക് ചെയ്ത ഭക്ഷണങ്ങളും മധുരവും
പാക്കറ്റിൽ ലഭ്യമായ ലഘുഭക്ഷണങ്ങളായ ചിപ്സ് , ക്രാക്കേഴ്സ് , കുക്കീസ് ഇവയല്ലാം റിഫൈൻ ചെയ്ത പഞ്ചസാര, ആരോഗ്യകരമായ കൊഴുപ്പുകൾ പ്രിസർവേറ്റീവ്സ് ഇവ കൂടിയ അളവിൽ അടങ്ങിയിട്ടുണ്ട് . ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് വളരെ പെട്ടെന്ന് കൂടാൻ ഇടയാക്കും. മാത്രമല്ല ഇവയിൽ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കുന്ന ഫൈബർപോലെ ആവശ്യമുള്ള പോഷകങ്ങൾ ഒന്നുമില്ല
∙ഫ്രൂട്ട് യോഗർട്ട്
യോഗർട്ട് ഒരു ആരോഗ്യ ഭക്ഷണമാണ്. പഴങ്ങളുടെ ഫ്ലേവറിലുള്ള യോഗർട്ടിൽ അഡഡ്ഷുഗർ ഉണ്ട്. ഇവയുടെ ഒരു സെർവിങ്ങിൽ പോലും ഒരു ഡെസേർട്ടിൽ ഉള്ളതിനെക്കാൾ പഞ്ചസാര ഉണ്ട്. ഈ അഡഡ്ഷുഗർ രക്തത്തിലെ പഞ്ചസാരയുടെ അളവു കൂട്ടും. ഇത് പ്രമേഹരോഗികൾ ഒഴിവാക്കണ്ടേതാണ്. മധുരമില്ലാത്ത പ്ലെയിൻ യോഗർട്ട് ഫ്രഷ് ആയ പഴങ്ങൾ ചേർത്തുകഴിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാതെ നിലനിർത്തും.
∙ഉണക്കപ്പഴങ്ങൾ
പഴങ്ങൾ ആരോഗ്യകരമാണ്. എന്നാൽ ഉണക്കപ്പഴങ്ങൾ (ഡ്രൈ ഫ്രൂട്ട്) അന്നജത്തിന്റെയും പഞ്ചസാരയുടെയും ഉറവിടമാണ്. നീർജലീകരണം നടക്കുമ്പോൾ വെള്ളം നീക്കം ചെയ്യുകയും പഞ്ചസാരയുടെ അളവ് അധികമാകുകയും ചെയ്യും. ഉദാഹരണമായി, ഒരു പിടി ഉണക്കമുന്തിരിയിൽ ഒരു കാൻഡിബാറിൽ ഉള്ളതിലുമധികം പഞ്ചസാരയുണ്ട്. വെള്ളവും ഫൈബറും ധാരാളം ഉള്ളതിനാൽ ഫ്രഷ് ആയ പഴങ്ങൾ പ്രമേഹരോഗികൾക്കു നല്ലതാണ്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് മാത്രമായി നിലനിർത്തുന്നു.
ഇഷ്ടഭക്ഷണം കഴിച്ച് എങ്ങനെ ശരീരഭാരം കുറയ്ക്കാം: വിഡിയോ