ADVERTISEMENT

വയറിൽ കൊഴുപ്പ് അടിഞ്ഞു കൂടി വയർ ചാടുന്നത് പലരെയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. ഭക്ഷണം,  വ്യായാമം, ജീവിതശൈലീമാറ്റങ്ങൾ എന്നിവ വഴി ശരീരഭാരം കുറയ്ക്കാൻ സാധിക്കും. അവശ്യപോഷകങ്ങൾ അടങ്ങിയ പച്ചക്കറി ജ്യൂസ്, ശരീരത്തിലെ വിഷാംശങ്ങളെ നീക്കുകയും ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. ഇത് എളുപ്പത്തിൽ വയറിലെ കൊഴുപ്പു കുറയുവാന്‍ സഹായിക്കും. കുടവയര്‍ കുറയ്ക്കാൻ സഹായിക്കുന്ന വെജിറ്റബിൾ ജ്യൂസ് ഏതൊക്കെ എന്നറിയാം.

∙ആപ്പിൾ, ചീര, കിവി
ആപ്പിൾ, ചീര, കിവി ഇവ മൂന്നും ചേർന്ന ജ്യൂസ് ശരീരഭാരം കുറയ്ക്കും. ആപ്പിളിൽ ഭക്ഷ്യനാരുകൾ, പ്രത്യേകിച്ച് പെക്റ്റിൻ ധാരാളമുണ്ട്. ഇത് വയറിനു ചുറ്റുമുള്ള കൊഴുപ്പ് (visceral fat) കുറയ്ക്കാൻ സഹായിക്കുന്നു. പതിവായി ആപ്പിൾ കഴിക്കുന്നത് കൊഴുപ്പ്, പ്രത്യേകിച്ച് അരക്കെട്ടിനു ചുറ്റുമുള്ള കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. കിവിയിൽ വൈറ്റമിൻ സി ധാരാളമുണ്ട്. ഇത് കൊഴുപ്പിന്റെ ഓക്സീകരണത്തിനു സഹായിക്കുന്നു. ചീരയാകട്ടെ കാലറി വളരെ കുറഞ്ഞ, നാരുകൾ ധാരാളമുള്ള പച്ചക്കറിയാണ്. ഇത് ഏറെനേരം വയർ നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യും. 

Vegetable Cucumber Salad
Representative image. Photo Credit: susansam/istockphoto.com

∙കുക്കുമ്പർ ഇഞ്ചി ജ്യൂസ്
ശരീരത്തിൽ ജലാംശം നിലനിർത്താനും കൊഴുപ്പ് ഇല്ലാതാക്കാനും സഹായിക്കുന്ന ജ്യൂസ് ആണിത്. കുക്കുമ്പർ അഥവാ സാലഡ് വെള്ളരിയിൽ കാലറി വളരെ വലുതാണ്. ഇതിൽ ജലാംശം ധാരാളമുണ്ട്. ഇത് ശരീരഭാരം കുറയ്ക്കാൻ മികച്ചതാണ്. ആന്റി ഓക്സിഡന്റ് ഗുണങ്ങളും ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉള്ള കുക്കുമ്പർ ബ്ലോട്ടിങ്ങ് കുറയ്ക്കുന്നു. ഇഞ്ചി ശരീരതാപനിലയും ഉപാപചയ പ്രവർത്തനവും വർധിപ്പിക്കുന്നു. കൊഴുപ്പ് കുറയ്ക്കാൻ ഇഞ്ചി കുക്കുമ്പർ ജ്യൂസ് ദിവസവും രാവിലെ ശീലമാക്കാം. 

∙ആപ്പിൾ കുക്കുമ്പർ ജ്യൂസ്
ആപ്പിൾ കുക്കുമ്പർ ജ്യൂസ് കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമുള്ള ആപ്പിൾ വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുമ്പോൾ ശരീരത്തിലെ ജലാംശം നിലനിർത്താന്‍ കുക്കുമ്പർ സഹായിക്കുന്നു. വയറു കമ്പിക്കുന്നതു കുറയ്ക്കാനും വെള്ളരിക്ക സഹായിക്കും. ഉന്മേഷമാകുന്ന ഈ പാനീയം ഒരു പോസ്റ്റ് വർക്കൗട്ട് ഡ്രിങ്ക് കൂടിയാണ്. നാരുകൾ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ ലോവർ ബോഡിഫാറ്റ് പ്രത്യേകിച്ച് ഉദരത്തിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. 

Photo Credit: pilipphoto/ Istockphoto
Photo Credit: pilipphoto/ Istockphoto

∙ചുരയ്ക്ക ജ്യൂസ്
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മികച്ച പാനീയമാണിത്. കാലറി വളരെ കുറഞ്ഞ ചുരയ്ക്കയിൽ ജലാംശം ധാരാളമുണ്ട്. ഇത് ശരീരത്തിലെ വിഷാംശങ്ങളെ നീക്കാൻ സഹായിക്കുന്നു. നാരുകൾ ധാരാളമുള്ള ചുരയ്ക്ക ജ്യൂസ് ദഹനത്തിനും സഹായിക്കുന്നു. അമിതമായി ഭക്ഷണം കഴിക്കുന്നതിെന തടയുന്നു. സമീകൃത ഭക്ഷണത്തിന്റെ ഭാഗമായി ചുരയ്ക്ക ജ്യൂസ് ദിവസവും കുടിക്കുന്നത് ശരീരത്തിലെ, പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കുന്നു. 

∙ചീര, കുക്കുമ്പർ, നാരങ്ങാ ജ്യൂസ്
ഈ ഗ്രീൻ ജ്യൂസ് വയറിലെ കൊഴുപ്പ് കുറയ്ക്കും, ചീരയിൽ അടങ്ങിയ പോഷകങ്ങളും നാരുകളും വയറു നിറഞ്ഞ തോന്നൽ ഉണ്ടാക്കുകയും കുക്കുമ്പർ ശരീരത്തിൽ ജലാംശം നിലനിർത്താനും ബ്ലോട്ടിങ്ങ് തടയാനും സഹായിക്കും. നാരങ്ങയിലെ വൈറ്റമിൻ സി കൊഴുപ്പ് കുറയ്ക്കാൻ സഹായിക്കും. ഉപാപചയ പ്രവർത്തനം മെച്ചപ്പെടുത്താനും ശരീരം ഡീടോക്സ് ചെയ്യാനും മികച്ച ഒരു പാനീയം ആണിത്.

English Summary:

Burn Belly Fat Fast: 5 Powerful Vegetable Juices You Need to Try

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com