ADVERTISEMENT

അമിതവണ്ണം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും ഓരോ നേരവും കഴിക്കുന്ന ഭക്ഷണത്തിലെ നാരുകളുടെ അളവ് കൂട്ടേണ്ടതുണ്ട്. പതിവായുള്ള ഭക്ഷണത്തിൽ ആവശ്യത്തിനു നാരുകൾ ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിച്ചോളൂ.

വേണം പാത്രത്തിന്റെ പകുതിയോളം
∙പാത്രത്തിന്റെ പകുതിഭാഗം നാരുകളടങ്ങിയ ഭക്ഷണം ഉൾപ്പെടുത്താം. ദിവസവും മൂന്നു തവണ പച്ചക്കറികളും രണ്ടു തവണ പഴങ്ങളും കഴിക്കണം. പച്ച നിറമുള്ള പച്ചക്കറികൾ, ഇലക്കറികൾ ഇവയെല്ലാം നാരുകളാൽ സമൃദ്ധമാണ്. ഇവ സാലഡ് രൂപത്തിൽ കഴിക്കാം.
∙തവിടോടു കൂടിയ അരിയിൽ നാരുകളടങ്ങിയിട്ടുണ്ട്. മൈദ പോലെ സംസ്കരിച്ച പൊടികൾക്കു പകരം തവിടോടു കൂടിയ ധാന്യങ്ങൾ പൊടിച്ച മാവ് ഉപയോഗിച്ചു വിഭവങ്ങൾ തയാറാക്കാം. ഇതു ഭക്ഷണത്തിലെ നാരുകളുടെ അളവ് വർധിക്കാൻ സഹായകമാണ്.

juice-healthyfood-Ridofranz-istockphoto
Representative image. Photo Credit:Ridofranz/istockphoto.com

∙ലഘുഭക്ഷണമായി മധുര പലഹാരങ്ങൾക്കു പകരം പഴങ്ങൾ കഴിക്കുക. ജ്യൂസിനു പകരം പഴങ്ങൾ ഭക്ഷണത്തിലുൾപ്പെടുത്താം. പഴച്ചാറുകൾ അരിച്ചശേഷം ഉപയോഗിക്കുന്നതു നാരുകൾ നഷ്ടപ്പെടാൻ ഇടയാക്കും.

∙പതിവായി നട്സ് ഭക്ഷണത്തിലുൾപ്പെടുത്തുക. ഇവയിൽ നാരുകളും ആരോഗ്യകരമായ കൊഴുപ്പുമുണ്ട്.
∙പരിപ്പ്, കടല തുടങ്ങിയ പരിപ്പു – പയർ വർഗങ്ങൾ കൂടുതലായി ഭക്ഷണത്തിലുൾപ്പെടുത്തുക. സൂപ്പ്, സ്റ്റ്യൂ, സാലഡ് ഇവ തയാറാക്കുമ്പോൾ  പരിപ്പു – പയർ വർഗങ്ങൾ കൂടി ചേർക്കാം. ഇങ്ങനെ നാരുകളുടെ അളവും രുചിയും വർധിപ്പിക്കാനാകും.

Representative image. Photo Credit: t_kimura/istockphoto.com
Representative image. Photo Credit: t_kimura/istockphoto.com

∙സ്മൂത്തി തയാറാക്കുമ്പോൾ വാഴപ്പഴം, ബെറി, അവക്കാഡോ, ചീര, കെയ്ൽ തുടങ്ങി പലതരം പച്ചക്കറികളും പഴങ്ങളും കൂടി ചേർക്കാം. ഇങ്ങനെ ചെയ്താൽ സ്മൂത്തിയുടെ പോഷക മൂല്യവും നാരുകളുടെ അളവും കൂടും.
∙ചിയ, ഫ്ളാക്സ് സീഡ് തുടങ്ങിയ വിത്തുകളിൽ നാരുകൾ സമൃദ്ധമായുണ്ട്. തൈര്, ഓട്സ് വേവിച്ചത്, സ്മൂത്തി ഇവയിലെല്ലാം പലതരം വിത്തുകൾ ചേർത്തു കഴിക്കുന്നത് നാരുകൾ ലഭ്യമാക്കും.

English Summary:

Eat More, Weigh Less: The Fiber Secret to Healthy Weight Loss. The Simple Diet Swap for Easy Weight Loss

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com