ADVERTISEMENT

ഉദരരോഗങ്ങൾ അകറ്റാനും ദഹനത്തിനു സഹായിക്കാനുമായി ദശലക്ഷക്കണക്കിന് ബാക്ടീരിയകളും സൂക്ഷ്മാണുക്കളും നമ്മുടെ ഉദരത്തിലുണ്ട്. പുളിപ്പിച്ച ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനവ്യവസ്ഥയിലെ ഈ സൂക്ഷ്മാണുക്കളെ ആരോഗ്യമുള്ളതാക്കും. 

ബാക്ടീരിയകളും യീസ്റ്റും പഞ്ചസാര ആയി വിഘടിക്കുന്ന പ്രക്രിയയാണ് പുളിപ്പിക്കൽ (Fermentation) പുളിപ്പിച്ച ഭക്ഷണങ്ങൾ ദഹിക്കാൻ വളരെ എളുപ്പമാണ്. ഇവ ഉപാപചയ പ്രവർത്തനങ്ങളും മെച്ചപ്പെടുത്തും. ശരീരഭാരം കുറയാനും ഇത് സഹായിക്കും. 
പ്രോബയോട്ടിക്കുകൾ ദഹനം മെച്ചപ്പെടുത്തുകയും രോഗപ്രതിരോധശക്തി വർധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കുകയും ചെയ്യും എന്ന് പഠനങ്ങൾ പറയുന്നു. 

പുളിപ്പിച്ച ഭക്ഷണങ്ങളിൽ ധാരാളം പോഷകഗുണങ്ങൾ ഉള്ളവയാണ്. ഫെർമെന്റ് ചെയ്ത പച്ചക്കറികളിൽ വൈറ്റമിൻ ബി12 ഉണ്ട്. സാധാരണ ചെടികളിൽ ഇത് ഉണ്ടാവാറില്ല. പുളിപ്പിച്ച ഭക്ഷണങ്ങൾ ദീർഘകാലം ഉപയോഗിച്ചാൽ ശരീരഭാരം കുറയും. 

ചില പുളിപ്പിച്ച ഭക്ഷണങ്ങളെ അറിയാം. 
.കൊംബുച്ച

പുളിപ്പിച്ച ചായയാണിത്. അമ്ലഗുണമുള്ള കൊംബുച്ചയ്ക്ക് ആരോഗ്യഗുണങ്ങൾ ഏറെയാണ്. നോർത്ത് കരോലിന സർവകലാശാല നടത്തിയ ഒരു പഠനമനുസരിച്ച് കൊംബുച്ച ചായ കുടിക്കുന്നത്, കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെ തടയും. ട്രൈഗ്ലിസറൈഡിന്റെ അളവ് കുറയാനും ഇത് സഹായിക്കും. ആന്റി ഓക്സിഡന്റുകളും കൊംബുച്ചയിൽ ധാരാളമുണ്ട്. 

.കെഫിർ
കെഫിർ ധാന്യങ്ങളും യീസ്റ്റും ബാക്ടീരിയയും പാലിൽ ചേർത്തുണ്ടാക്കുന്ന പുളിപ്പിച്ച ഒരു പാനീയമാണ് കെഫിർ. തൈരിന്റെ രുചിയാണ് ഈ പാനീയത്തിന്. ഇത് ശരീരത്തിലെ വിസറൽ ഫാറ്റ് കുറയ്ക്കാൻ സഹായിക്കും. ആന്റി ഇൻഫ്ലമേറ്ററി വസ്തുക്കൾ ഉൽപാദിപ്പിക്കാൻ ശരീരത്തെ ഉത്തേജിപ്പിക്കുകയും ഇതുവഴി രോഗപ്രതിരോധശക്തി മെച്ചപ്പെടാനും കെഫിർ സഹായിക്കുന്നു. എല്ലുകളെ ആരോഗ്യമുള്ളതാക്കാനും ഇത് സഹായിക്കുന്നു. 

Representative image. Photo Credit:Nungning20/istockphoto.com
Representative image. Photo Credit:Nungning20/istockphoto.com

.കിംചി
പുളിപ്പിച്ച കാബേജോ മറ്റ് പച്ചക്കറികളോ ഉപയോഗിച്ച് തയാറാക്കുന്ന ഒരു കൊറിയൻ പാരമ്പര്യവിഭവമാണ് കിംചി. ഇത് കൊളസ്ട്രോൾ കുറയ്ക്കുകയും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ശരീരഭാരം കുറയ്ക്കാനും ഇത് ഫലപ്രദമാണ്. ന്യൂഡിൽസ്, സാൻഡ്‍വിച്ച് മുതലായവയിൽ ചേർത്തും ഉപയോഗിക്കാം. 

.മിസോ
ജാപ്പനീസ് വിഭവമാണ് പുളിപ്പിച്ച സോയബീൻ പേസ്റ്റ് ആയ മിസോ. പ്രോബയോട്ടിക്സ്, വൈറ്റമിനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നമായ മിസോ, ദഹനവും ഉദരാരോഗ്യവും മെച്ചപ്പെടുത്തും. മിസോ സൂപ്പ് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉപാപചയപ്രവർത്തനം മെച്ചപ്പെടുത്തും. ശരീരഭാരം കുറയ്ക്കാനും കാലറി കുറഞ്ഞ മിസോ സഹായിക്കും. 

Vegetable Cabbage Kitchen Tips
Representative image. Photo Credit:dejankolar/istockphoto.com

.സർക്രൗട്ട്
ലാക്റ്റിക് ആസിഡും ബാക്ടീരിയയും കൂടി പുളിപ്പിച്ചെടുക്കുന്ന കാബേജ് ആണ് സർക്രൗട്ട്. പുളിയുള്ള ഈ ഭക്ഷണത്തിൽ ധാരാളം ഫൈബറും പ്രോബയോട്ടിക്സും ഉണ്ട്. ദഹനം മെച്ചപ്പെടുത്താനും ബ്ലോട്ടിങ്ങ് തടയാനും ഇത് സഹായിക്കും. കാലറി കുറഞ്ഞ സർക്രൗട്ട്, ശരീരഭാരം കുറയ്ക്കും.

English Summary:

Flat Belly Secrets: How Probiotics in Fermented Foods Can Aid Weight Management. The Power of Fermented Foods for a Healthy Gut,The Tasty Way to Boost Metabolism and Lose Weight.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com