വീട്ടുമാറാത്ത മൂക്കൊലിപ്പും നിർത്താത്ത തുമ്മലും: അലർജി മാത്രമാണോ കാരണം?
Mail This Article
ചോദ്യം: ഡോക്ടർ, 27 വയസ്സുള്ള തയ്യൽതൊഴിലാളിയാണു ഞാൻ. ഒരു വർഷമായി എനിക്കു വിട്ടുമാറാത്ത ജലദോഷം വരുന്നു. മൂക്കൊലിപ്പും നിർത്താത്ത തുമ്മലും. തുമ്മൽ കഴിയുമ്പോൾ അവശനാകും. ചിലപ്പോൾ മൂക്കിൽ നിന്നു രക്തം വരികയും ചെയ്യും. മൂക്കിൽ മാംസം വളരുന്നുണ്ടോ എന്നു സംശയം. അലർജി ആണെന്ന് കരുതി തയ്യൽ നിർത്തി. എന്നിട്ടും കാര്യമായ കുറവില്ല. തുമ്മൽ കഴിയുമ്പോൾ നെഞ്ചിൽ കഫം കുറുകും. ശ്വാസം എടുക്കാനും പ്രയാസമാണ്. എന്താണിതിനു പ്രതിവിധി?
ഉത്തരം: ഈ ലക്ഷണങ്ങൾ ചിലപ്പോൾ ചെറിയ രീതിയിലുള്ള അലർജിയാകാം. എന്നാൽ, താങ്കള്‍ ജോലി നിർത്തിയതിനു ശേഷവും ഇത്തരം ബുദ്ധിമുട്ടുകൾ തുടരുന്നതിനാൽ അലർജി മാത്രമാണെന്നു പറഞ്ഞ് നിസ്സാരവൽക്കരിക്കുന്നത് ശരിയല്ല. ചെറിയ അസുഖങ്ങൾക്കും വലിയ അസുഖങ്ങൾക്കും ഈ ലക്ഷണങ്ങൾ കണ്ടുവരാറുണ്ട്. മൂക്കിന്റെ പാലം ഒരു വശത്തേക്കു മാറിയിരുന്നാൽ ഇങ്ങനെ സംഭവിക്കാറുണ്ട്. മൂക്കിൽ ചില അലർജിമൂലം ഉണ്ടാകുന്ന അട്രോഫിക് റൈനിറ്റിസ് എന്ന അവസ്ഥ ഇതിനു കാരണമാകാറുണ്ട്. പോളിപ് ഉള്ളതുകൊണ്ടും ഇങ്ങനെ സംഭവിക്കാം. ഫംഗസ് മൂലമുള്ള അസുഖങ്ങളും ആകാം. അതിനാൽ, എൻഡോസ്കോപ്പിപോലെ വിശദമായ ഒരു പരിശോധന ആവശ്യമാണ്. മറ്റു പ്രശ്നങ്ങളില്ല എന്ന് ഉറപ്പുവരുത്തിയതിനു ശേഷം ചികിത്സ തുടങ്ങണം. രക്തദൂഷ്യം കൊണ്ടും ഇങ്ങനെ സംഭവിക്കാം. വിശദമായ പരിശോധന ആവശ്യമാണ്. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കിൽ അസുഖം കൂടാം. അതിനാൽ ഒരു ഇൻഎൻടി വിദഗ്ധനെ സമീപിക്കുക.
ശരീരത്തിനു മുഴുവന്‍ ഗുണം ലഭിക്കുന്ന യോഗാസനങ്ങള്‍: വിഡിയോ