ADVERTISEMENT

പ്രായമാകുമ്പോൾ പലരിലും കൂന് അഥവാ കൈഫോസിസ് (മുതുകിന്റെ വളവ്) ഉണ്ടാകുന്നത് സാധാരണമാണ്. അതുമൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരും ഏറെയാണ്. പ്രധാനമായും നാല് കാരണങ്ങൾ കൊണ്ട് ഇതുണ്ടാകാം: 
∙ ഡിസ്‌ക് തേയ്മാനം.
∙ പേശികളുടെ ദുർബലാവസ്ഥ.
∙ഓസ്റ്റിയോപൊറോട്ടിക് കംപ്രഷൻ ഫ്രാക്ചർ (എല്ലുകൾ ഒടിയുകയും പൊട്ടുകയും ചെയ്യുന്ന അവസ്ഥ)
∙നട്ടെല്ലിലെ ട്യൂമർ, അണുബാധ തുടങ്ങിയവ കാരണം ഉണ്ടാകുന്ന ബലക്ഷയം.
വേദനയില്ലാതെ കൂനോ വളവോ ആയി മാറുന്ന കൈഫോസിസും ഉണ്ട്. ഇത്തരത്തിൽ വളവ് ശ്രദ്ധയിൽപ്പെട്ടാൽ ചികിത്സ തേടണം. തുടക്കത്തിൽ തന്നെ ചികിത്സിച്ചാൽ കൈഫോസിസ് ഒഴിവാക്കാൻ കഴിയും.

doctor-old-age-compassion-fizkes-shutterstock-com
Representative Image. Photo Credit : Fizkes / Shutterstock.com

പ്രതിരോധമാർഗങ്ങൾ
∙ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുക.
∙എല്ലുകളുടെ ആരോഗ്യത്തിനായി ധാരാളം കാൽസ്യവും വൈറ്റമിൻ ഡിയും അടങ്ങുന്ന ഭക്ഷണം ഉറപ്പാക്കുക. പാലുൽപന്നങ്ങൾ, ഇലക്കറികൾ എന്നിവയിൽ കാൽസ്യവും കൊഴുപ്പുള്ള മത്സ്യം, മുട്ട, ഫോർട്ടിഫൈഡ് പാൽ എന്നിവയിൽ വൈറ്റമിൻ ഡിയും ഉണ്ട്.
∙പുറംഭാഗത്തെ പേശികൾ ശക്തിപ്പെടുത്താനും ബാലൻസ് മെച്ചപ്പെടുത്താനുമായി നടത്തം, ഓട്ടം, നൃത്തം തുടങ്ങിയ വ്യായാമങ്ങൾ പതിവാക്കുക.
∙വ്യായാമങ്ങൾക്ക് മുൻപേ കൃത്യമായി സ്ട്രെച്ചിങ് ചെയ്യുക. ഒരു ഇൻസ്ട്രക്ടറുടെ മേൽനോട്ടത്തിൽ മാത്രം ലിഫ്റ്റിങ് ടെക്‌നിക്കുകൾ പരിശീലിക്കുക.
∙ വേദന ഉണ്ടാകുന്നപക്ഷം ചികിത്സ തേടുക.

പോസ്റ്റ് മെനോപോസൽ ഓസ്റ്റിയോപൊറോസിസ്
സ്ത്രീകളിൽ ആർത്തവ വിരാമത്തിന് ശേഷം അസ്ഥികളുടെ ബലം കുറയുന്ന അവസ്ഥയാണ് പോസ്റ്റ് മെനോപോസൽ ഓസ്റ്റിയോപൊറോസിസ്. യഥാസമയം ആവശ്യമായ അളവിൽ കാൽസ്യം ലഭ്യമാക്കിയാൽ ആർത്തവ വിരാമത്തിന് മുൻപുതന്നെ അസ്ഥികൾക്ക് കരുത്തും സാന്ദ്രതയും ഉണ്ടാകും. പേശികളെ ആരോഗ്യകരമായി നിലനിർത്താൻ സഹായിക്കുന്ന വ്യായാമങ്ങൾ ചെയ്യുന്നതിലൂടെ പ്രായമായവരിൽ ഉണ്ടാകാനിടയുള്ള കൂന് തടയാൻ സാധിക്കും. രോഗപ്രതിരോധമെന്ന നിലയിൽ ആർത്തവ വിരാമം സംഭവിച്ച 60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാ സ്ത്രീകളിലും ബോൺ ഡെൻസിറ്റി പരിശോധനയും നടത്തേണ്ടതുണ്ട്.
വിവരങ്ങൾക്ക് കടപ്പാട്:ഡോ. രഞ്ജിത് ഉണ്ണിക്കൃഷ്ണൻ, കൺസൽറ്റന്റ് ഓർത്തോപീഡിക് സ്പൈൻ സർജൻ, കിംസ്ഹെൽത്ത്, തിരുവനന്തപുരം 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com