ADVERTISEMENT

ചൂടുള്ള വെള്ളമോ ചൂടു ചായയോ ചൂടു ഭക്ഷണമോ തിടുക്കത്തിൽ ഒഴിച്ച് വായ പൊള്ളാത്തവരായി ആരുമുണ്ടാവില്ല. വായയ്ക്ക് വേദനയും ചുവപ്പും വായയ്ക്കുള്ളിൽ കുമിളകളോ ഉണ്ടാകാം. കുറച്ചു ദിവസം കഴിയുമ്പോൾ വേദന മാറും. പെട്ടെന്ന് അസ്വസ്ഥതയും വേദനയും കുറഞ്ഞ് സുഖപ്പെടാൻ സഹായിക്കുന്ന ചില വീട്ടു നുറുങ്ങുകൾ ഉണ്ട്. അവ ഏതൊക്കെ എന്ന് നോക്കാം.

∙തണുത്ത വെള്ളം, ഐസ്ക്യൂബ്സ്
വായ പൊള്ളിയാൽ പെട്ടെന്ന് സുഖപ്പെടാൻ തണുത്ത വെള്ളത്തിൽ കഴുകുകയോ ഐസ് ക്യൂബ് നുണയുകയോ ചെയ്യാം. വേദനയും വീക്കവും കുറയ്ക്കാൻ തണുത്ത വെള്ളം സഹായിക്കും.

yogurt-Valentyn-Volkov-Shutterstoc
Representative image. Photo Credit: Valentyn Volkov/Shutterstock.com

∙തൈര്, പാൽ
പാലുൽപന്നങ്ങളായ യോഗർട്ട്, പാൽ ഇവ തണുപ്പു നൽകുകയും പൊള്ളലിന്റെ വേദന കുറയ്ക്കുകയും ചെയ്യും. പൊള്ളിയ ഭാഗത്ത് ഒരു സംരക്ഷിതാവരണം പോലെ ഇത് പ്രവർത്തിക്കുകയും അസ്വസ്ഥത കുറയ്ക്കുകയും ചെയ്യും.

∙തേൻ
തേൻ ഒരു ആന്റി ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഏജന്റ് ആയി പ്രവർത്തിക്കും. ഇത് പൊളളലിനെ സുഖപ്പെടുത്തുകയും അണുബാധ തടയുകയും ചെയ്യും. പൊള്ളിയ സ്ഥലത്ത് തേൻ പുരട്ടുക. ഇത് വേദന കുറച്ച് പെട്ടെന്ന് സുഖപ്പെടുത്തും.

∙കറ്റാർവാഴ ജെൽ
കറ്റാർ വാഴ മുറിവും വേദനയും പ്രത്യേകിച്ച് പൊള്ളൽ സുഖപ്പെടുത്തും. ചെറിയ അളവിൽ കറ്റാർവാഴ ജെൽ പൊള്ളിയ സ്ഥലത്ത് പുരട്ടുക. അവിടം തണുക്കുകയും വീക്കം കുറച്ച് എളുപ്പത്തിൽ പൊള്ളൽ സുഖപ്പെടുത്തുകയും ചെയ്യും.

∙ഉപ്പു വെള്ളം
ഉപ്പു വെള്ളം കവിൾക്കൊള്ളുന്നത് പൊള്ളിയ ഇടത്ത് അണുബാധ ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കും. അരടീസ്പൂൺ ഉപ്പ് ഒരു ഗ്ലാസ് ചൂടുവെള്ളത്തിൽ കലക്കി വായിലൊഴിച്ച് കവിൾ കൊള്ളുക. ദിവസം പല പ്രാവശ്യം ഇത്തരത്തിൽ ചെയ്യാം.
 

English Summary:

Burned Your Mouth? Discover 5 Easy Home Solutions for Fast Pain Relief

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com