വൈറ്റമിൻ ഡിയുടെ അഭാവമോ? ലക്ഷണങ്ങളും പരിഹാരങ്ങളും ഇതാ
Mail This Article
ഇന്ത്യക്കാർക്കിടയിൽ വൈറ്റമിൻ ഡിയുടെ അഭാവം ഇന്ന് വളരെ സാധാരണമാണ്. ജീവിതശൈലി, ഭക്ഷണം, സൂര്യപ്രകാശം ഏൽക്കല്‍ ഇതെല്ലാം വൈറ്റമിൻ ഡി യുടെ അളവിനെ ബാധിക്കും.
ലക്ഷണങ്ങൾ
∙വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടെങ്കിൽ ശരീരം ചില ലക്ഷണങ്ങൾ പ്രകടമാക്കും. തുടർച്ചയായ ക്ഷീണവും തളർച്ചയും ആണ് പ്രധാന ലക്ഷണം. ഇത് ദൈംദിന കാര്യങ്ങളെപ്പോലും ബാധിക്കാം.
∙പേശിവേദനയും തളർച്ചയും പ്രത്യേകിച്ച് നടുവിനും കാലുകൾക്കും വരുന്നത് വൈറ്റമിൻ ഡി യുടെ അഭാവം സൂചിപ്പിക്കുന്നു. പേശികളുടെ പ്രവർത്തനത്തിൽ വൈറ്റമിൻ ഡി ഒരു പ്രധാന പങ്കു വഹിക്കുന്നു. വൈറ്റമിൻ ഡി ആവശ്യത്തിന് ശരീരത്തിൽ ഇല്ലെങ്കിൽ എല്ലുകൾക്ക് വേദനയും എല്ലുകൾ ഇല്ലാതാകുകയും (tender) ചെയ്യും. വൈറ്റമിൻ ഡിയുടെ അഭാവം മൂലം എല്ലുകളുടെ ഘടന ദുർബലമാകുന്നതു മൂലമാണിത്.
∙ഇടയ്ക്കിടെ അണുബാധയും രോഗങ്ങളും ഉണ്ടാകുന്നത് വൈറ്റമിൻ ഡിയുടെ അഭാവം മൂലമാകാം. രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിൽ വൈറ്റമിൻ ഡി പ്രധാന പങ്കു വഹിക്കുന്നു.
∙മനോനിലയിൽ ഉണ്ടാകുന്ന മാറ്റങ്ങളും (mood changes) വിറ്റമിന്‍ ഡി യുടെ അഭാവം മൂലം ഉണ്ടാകാം.
പരിഹാരങ്ങൾ
∙വെയിൽ കൊള്ളാം
ധാരാളം സൂര്യപ്രകാശം ഏൽക്കുന്ന നാടാണ് നമ്മുടേത്. എന്നാൽ ഇന്നത്തെ ജീവിതശൈലി നമ്മളെ അകത്ത് അടച്ചിരിക്കുന്നവരാക്കുന്നു. സ്ഥലവും ചർമത്തിന്റെ സ്വഭാവവും അനുസരിച്ച് ദിവസവും 15 മുതൽ 30 മിനിറ്റ് വരെ വെയിൽ കൊള്ളണം. കൈകൾ, കാലുകൾ, മുഖം എന്നിവിടങ്ങളിൽ സൂര്യപ്രകാശം ഏൽക്കേണ്ടത് പ്രധാനമാണ്.
അമിതമായി വെയിൽ കൊള്ളേണ്ടതില്ല. ഇത് ചർമത്തിന് ക്ഷതം വരാനും ചർമാർബുദം ഉണ്ടാകാനും ഉള്ള സാധ്യത കൂട്ടും. രാവിലെയും വൈകുന്നേരവും വെയിൽ കൊള്ളുന്നതാണ് സുരക്ഷിതം.
∙വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കാം
വൈറ്റമിൻ ഡിയുടെ അഭാവം പ്രതിരോധിക്കുന്നതിൽ ഭക്ഷണം ഏറെ പ്രധാനമാണ്. ഭക്ഷണത്തിൽ നിന്നു മാത്രം ഒരാൾക്ക് ആവശ്യമായ വൈറ്റമിൻ ഡി ലഭിക്കുകയില്ല. എങ്കിലും ഇത് ഏറെ ഗുണം ചെയ്യും. വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെ എന്നു നോക്കാം. കൊഴുപ്പുള്ള മത്സ്യം– കോര, അയല, മത്തി തുടങ്ങിയ മത്സ്യങ്ങൾ വൈറ്റമിൻ ഡി യുടെ ഉറവിടങ്ങളാണ് ഇവ ഭക്ഷണത്തിൽ പതിവായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കാം.
1. മുട്ടയുടെ മഞ്ഞക്കരു
വൈറ്റമിൻ ഡി യുടെ ഉറവിടമാണിത്. പ്രഭാതഭക്ഷണമായും വിവിധ രുചികളിലും മുട്ട ഭക്ഷണത്തിൽ ഉൾപ്പെടുത്താം.
2. സപ്ലിമെന്റുകൾ
ഭക്ഷണവും സൂര്യപ്രകാശവും പോരാതെ വരുമ്പോൾ സപ്ലിമെന്റുകൾ ഒരു പ്രധാന പങ്കു വഹിക്കുന്നു. വൈറ്റമിൻ ഡി സപ്ലിമെന്റുകൾ ടാബ്‌ലെറ്റുകളായും കാപ്സ്യൂളുകളായും ചവച്ചു കഴിക്കാവുന്ന രൂപത്തിലും ലഭ്യമാണ്. നിങ്ങൾക്ക് യോജിച്ച അളവ് ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്നതു പോലെ കഴിക്കുക.
സ്വയം ചികിത്സ പാടില്ല. പകരം വൈദ്യ നിർദേശപ്രകാരം കൃത്യമായ അളവിൽ സപ്ലിമെന്റുകൾ കഴിക്കാം. ഇത് പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ ഫലം നൽകും.
3. ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നതിനു പുറമെ ഫോർട്ടിഫൈഡ് ഫുഡ്സും കഴിക്കാവുന്നതാണ്. വൈറ്റമിൻ ഡി അടങ്ങിയ ചിലയിനം പാൽ, ഓറഞ്ച് ജ്യൂസ്, ബ്രേക്ക് ഫാസ്റ്റ് സെറീയലുകൾ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇവ വാങ്ങും മുൻപ് ഫുഡ് ലേബലുകൾ നോക്കി വിറ്റമിന്‍ ഡി ഉണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ദിവസവും ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്താവുന്നതാണ്.
∙ജീവിതശൈലിയിൽ മാറ്റം വരുത്താം
വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കുക മാത്രമല്ല, നമ്മുടെ ശരീരം അവയെ എത്രമാത്രം ആഗിരണം ചെയ്യുന്നു എന്നതും പ്രധാനമാണ്.
വൈറ്റമിൻ ഡി യുടെ ആഗിരണം മെച്ചപ്പെടുത്താൻ ചില നുറുങ്ങുകൾ ഇതാ.
വൈറ്റമിൻ ഡി കൊഴുപ്പിൽ ലയിക്കുന്ന ഒന്നാണ്. അതായത് ഇത് കൊഴുപ്പു കലകളിൽ (fat tissue) ആണ് ശേഖരിക്കപ്പെടുന്നത്. വൈറ്റമിൻ ഡി ഫലപ്രദമായി ശരീരം ഉപയോഗിക്കുന്നു എന്നുറപ്പു വരുത്താൻ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തേണ്ടത് പ്രധാനമാണ്.
ശാരീരിക പ്രവർത്തനങ്ങൾ, വൈറ്റമിൻ ഡി ശരീരം ഫലപ്രദമായി ഉപയോഗിക്കാനും മെച്ചപ്പെട്ട ആരോഗ്യം ലഭിക്കാനും സഹായിക്കും.
ഭക്ഷണത്തിലൂടെ ആവശ്യത്തിന് കാൽസ്യവും മഗ്നീഷ്യവും ശരീരത്തിന് ലഭിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തേണ്ടതാണ്. ഇവ വൈറ്റമിൻ ഡി യുമായി ചേർന്ന് ആരോഗ്യം മെച്ചപ്പെടുത്തും.
നിങ്ങൾക്കിഷ്ടമുള്ള ശാരീരിക പ്രവർത്തനങ്ങൾ, ബ്രിസ്ക് വോക്ക്, യോഗ, ഇഷ്ടപ്പെട്ട കായിക ഇനം അങ്ങനെ ഏതെങ്കിലും ഒക്കെ ചെയ്യുക. ഒപ്പം സമീകൃതഭക്ഷണവും കൂടിയാകുമ്പോൾ വൈറ്റമിൻ ഡി യുടെ ആഗിരണവും ആരോഗ്യവും മെച്ചപ്പെടും.
വൈറ്റമിൻ ഡി യുടെ അഭാവമുണ്ടോ? എങ്ങനെയറിയാം?
തുടർച്ചയായ ക്ഷീണം, പേശിവേദന, എല്ലുകൾക്ക് വേദന തുടങ്ങിയവയാണ് വൈറ്റമിൻ ഡി യുടെ അഭാവം നൽകുന്ന സൂചനകൾ. ഇതു കൂടാതെ രോഗപ്രതിരോധ ശക്തി കുറയുന്നതു മൂലം തുടർച്ചയായ രോഗങ്ങളും അണുബാധയും ഉണ്ടാകാം.
വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടോ എന്നറിയാൻ രക്തപരിശോധന നടത്താം.
സിറം 25 –ഹൈഡ്രോക്സി വൈറ്റമിൻ ഡി ലെവൽ അളന്ന് വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ടോ എന്നറിയാം. ഇത് 20 നാനോഗ്രാം / മില്ലി ലിറ്ററിലും കുറവാെണങ്കിൽ വൈറ്റമിൻ ഡി യുടെ അഭാവം ഉണ്ട് എന്നുറപ്പിക്കാം.
പ്രകടമാകുന്ന ലക്ഷണങ്ങളിലൂെടയും സൂര്യപ്രകാശം ആവശ്യത്തിന് ലഭിക്കുന്ന സാഹചര്യം ഇല്ല എങ്കിലും വൈറ്റമിൻ ഡി അടങ്ങിയ ഭക്ഷണം കഴിക്കാത്തു മൂലവും വൈറ്റമിൻ ഡി യുടെ അഭാവം നിങ്ങൾക്കുണ്ട് എന്ന് സംശയിക്കുന്നുവെങ്കിൽ വൈദ്യസഹായം തേടണം. ശരിയായ നിർദേശവും ചികിത്സയും വഴി വൈറ്റമിൻ ഡി യുടെ അഭാവം മറികടക്കാം.