ADVERTISEMENT

പ്രായവുമായി ബന്ധപ്പെട്ട മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കുകയും മുൻകരുതലുകൾ എടുക്കുകയും ചെയ്താൽ വാർധക്യത്തിലും ആരോഗ്യകരമായ ഒരു ജീവിതം നയിക്കാം. 

എപ്പോഴും സജീവമായിരിക്കുക
∙ ദിവസവും കുറഞ്ഞത് അര മണിക്കൂർ വീതം ആഴ്ചയിൽ 4-5 ദിവസം വ്യായാമം.
∙ നടത്തം നല്ലതാണ്. കൈവീശി നടക്കുക. ക്ഷീണം തോന്നുന്നതുവരെ തുടരുക.
∙ അമിതമായി വ്യായാമം ചെയ്യരുത്. ഹൃദയ, ശ്വാസകോശ രോഗങ്ങൾ ഉള്ളവരും നടക്കാൻ ബുദ്ധിമുട്ടുള്ളവരും ഡോക്ടറുടെ ഉപദേശം തേടിയശേഷം മാത്രം വ്യായാമം ആരംഭിക്കുക.
∙ രാവിലെ സൂര്യപ്രകാശമേറ്റ് നടക്കുന്നത് വൈറ്റമിൻ ഡി വർധിപ്പിക്കും. രാത്രി നല്ല ഉറക്കം കിട്ടാൻ സഹായിക്കും.

മനസ്സിനും ആരോഗ്യം
∙ പുസ്തകങ്ങൾ വായിക്കാനും പാട്ടു കേൾക്കാനും സമയം കണ്ടെത്താം.
∙ പസിലുകൾ, പദപ്രശ്‌നം തുടങ്ങിയവ ചെയ്യുന്നത് തലച്ചോറിന്റെ ശേഷി നിലനിർത്താൻ സഹായിക്കും.
∙ പുതിയ സാങ്കേതികവിദ്യകൾ പഠിക്കാൻ ശ്രമിക്കാം. സമൂഹമാധ്യമങ്ങളിൽ സജീവമാകാം.
∙ പൂന്തോട്ടനിർമാണം ശരീരത്തിന് വ്യായാമവും മനസ്സിന് ആനന്ദവും പകരും. ഉത്കണ്ഠ അകറ്റും.
∙ ആരോഗ്യം അനുവദിക്കുന്ന വിധത്തിലുള്ള യാത്രകൾ നടത്താം.

belly-fat-vegetable-old-man-weight-Ljupco-istockphoto
Representative image. Photo Credit:Ljupco/istockphoto.com

ഭക്ഷണത്തിൽ ശ്രദ്ധിക്കാം
∙ പഞ്ചസാരയും കൊഴുപ്പും കുറയ്ക്കുക. പ്രോട്ടീനും നാരുകളുമടങ്ങിയ ഭക്ഷണം കൂടുതലായി ഉൾപ്പെടുത്തുക.
∙ പ്രഭാതഭക്ഷണം, ഉച്ചഭക്ഷണം, വൈകുന്നേരം ലഘുഭക്ഷണം, അത്താഴം എന്നിവ കൃത്യമായി കഴിക്കുക.
∙ ബിസ്‌കറ്റ്, മധുരപലഹാരങ്ങൾ തുടങ്ങിയവ കുറയ്ക്കുക.

English Summary:

Age Gracefully: Simple Steps for a Healthy and Vibrant Life After 50

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com