ADVERTISEMENT

രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയാം. നൊക്ട്രേണൽ ഹൈപ്പോഗ്ലൈസീമിയ എന്നാണ് ഈ അവസ്ഥയ്ക്ക് പേര്. പ്രമേഹ രോഗികൾക്കും പ്രമേഹം ഇല്ലാത്തവർക്കും ഇത് സംഭവിക്കും. പ്രമേഹം ഇല്ലാത്തവരിൽ അപൂർവ്വമായേ ഈ അവസ്ഥ വരൂ. എന്നാൽ പ്രമേഹരോഗികളിൽ ഇടയ്കിടെ ഇത് വരാം. സാഹചര്യം എന്തുതന്നെ ആയാലും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് താഴുന്നത് ആരോഗ്യത്തിന് ദോഷകരമാണ്. ഉറക്കത്തെയും ഉറക്കരീതികളെയും ഇത് ബാധിക്കും. ഉറക്കക്കുറവ് മൂലം കടുത്ത ക്ഷീണം വരാം.

രാത്രിയിൽ പെട്ടെന്ന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞാൽ എന്തു ചെയ്യണം?
.നിങ്ങളുടെ അടുത്തുതന്നെ ആരോഗ്യകരമായ ലഘുഭക്ഷണം കരുതുക. 15 ഗ്രം കാർബോഹൈഡ്രറ്റ് അടങ്ങിയ ഭക്ഷണം കഴിക്കാനാണ് ഡോക്ടർമാർ നിർദേശിക്കുന്നത്. പെട്ടെന്ന് തന്നെ ബ്ലഡ് ഗ്ലുക്കോസ് നില ഉയരാൻ ഇത് സഹായിക്കും.
.അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രമേഹരോഗിക്കൾക്ക് നന്നല്ല. ഒരു ഇട നൽകണം 15 മിനിറ്റ് എങ്കിലും കഴിഞ്ഞേ അടുത്ത ഭക്ഷണം കഴിക്കാവൂ. തുടർച്ചയായി ഭക്ഷണം കൂടിയ അളവിൽ കഴിക്കാൻ പാടില്ല.

Representative Image. Photo Credit : Chayakorn Mamuang / iStockPhoto.com
Representative Image. Photo Credit : Chayakorn Mamuang / iStockPhoto.com

.വീണ്ടും ബ്ലഡ്ഷുഗർ പരിശോധിക്കുക.
.15 മിനിറ്റിനു ശേഷവും ബ്ലഡ്ഷുഗർ കുറഞ്ഞുതന്നെയാണ് എങ്കിൽ 15 ഗ്രാം കാർബോഹൈഡ്രറ്റ് അടങ്ങിയ മറ്റൊരു ലഘുഭക്ഷണം കഴിക്കാം.
.നിങ്ങൾക്ക് പ്രമേഹം ഇല്ലാഞ്ഞിട്ടു കൂടി രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുകയാണെങ്കിൽ ദിവസം മുഴുവൻ നിങ്ങൾക്ക് കൂടുതൽ പോഷണങ്ങൾ ആവശ്യമാണ്. ഭക്ഷണത്തിൽ ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് നാച്വറൽ ഷുഗർ, പഴങ്ങൾ, പച്ചക്കറികൾ ഇവ ഉൾപ്പെടുത്താം.

എന്തുകൊണ്ടാണ് രാത്രിയിൽ ബ്ലഡ് ഗ്ലൂക്കോസ് താഴുന്നത്?കാരണങ്ങൾ അറിയാം.
1. പകൽ വളരെ കുറച്ചുമാത്രം ഭക്ഷണം കഴിക്കുന്നതു മൂലം.
2.ഭക്ഷണം ഒഴിവാക്കുന്നത് മൂലം
3.ആരോഗ്യകരമായ കാർബോഹൈഡ്രേറ്റ് (അന്നജം) ആവശ്യത്തിന് കഴിക്കാത്തത് കാരണം.
4.രാത്രി വൈകി വർക്ഔട്ട് ചെയ്യുന്നതു മൂലം.
5.രാത്രി മദ്യം കഴിക്കുന്ന ശീലമുണ്ടെങ്കിൽ
6.കൂടിയ അളവിൽ ഇൻസുലിൻ എടുക്കുന്നതു മൂലം
7 തെറ്റായ സമയത്ത് ഇൻസുലിൻ എടുക്കുന്നതു മൂലം.
8.ആവശ്യത്തിന് പോഷകങ്ങൾ ശരിരത്തിൽ ഇല്ലാത്തതു കാരണം.

English Summary:

Diabetes Management: 5 Steps to Prevent Low Blood Sugar at Night.Avoid the Dangers of Nocturnal Hypoglycemia: Essential Tips for Diabetics.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com