ഹൃദയാഘാതം: ഒരു മാസം മുൻപ് കണ്ണുകൾ നൽകും ഈ സൂചനകൾ, അവഗണിക്കരുത്!
Mail This Article
ലോകത്ത് ദശലക്ഷക്കണക്കിന് ആളുകൾക്കാണ് ദിവസവും ഹൃദയാഘാതം സംഭവിക്കുന്നത്. മിക്കവർക്കും ആദ്യ തവണയാകും ഇതുണ്ടാകുന്നത്. ഹൃദയാഘാതത്തിന് ദിവസങ്ങൾക്കോ മാസങ്ങൾക്കോ മുൻപ് പ്രോഡ്രോമൽ സിംപ്റ്റംസ് എന്നറിയപ്പെടുന്ന ഹൃദയാഘാതത്തിലേക്കു നയിക്കുന്ന ലക്ഷണങ്ങൾ മിക്ക ആളുകളിലും പ്രകടമാകും.
ഈ അപകടസൂചനകളെ തിരിച്ചറിഞ്ഞ് വൈദ്യസഹായം തേടുന്നത് പൂർണമായ ഒരു രോഗമുക്തിക്ക് സഹായിക്കും.
ലക്ഷണങ്ങൾ
നെഞ്ചുവേദനയാണ് പ്രധാനമായ ഒരു ലക്ഷണം. ഹൃദയാഘാതം ഉണ്ടായവരിൽ മിക്ക ആളുകളിലും പ്രകടമായ ലക്ഷണങ്ങൾ ഇവയാണ്.
∙നെഞ്ചുവേദന
∙നെഞ്ചിന് കനം
∙ഹാർട്ട് പാൽപ്പിറ്റേഷൻസ്
∙ശ്വാസമെടുക്കാൻ പ്രയാസം
∙നെഞ്ചിന് എരിച്ചിൽ
∙കടുത്ത ക്ഷീണവും തളർച്ചയും
∙ഉറക്കപ്രശ്നങ്ങൾ, ഉറക്കമില്ലായ്മ
ഭാഗികമായ തടസ്സം (Block) മൂലം ഹൃദയാഘാതം ഉണ്ടായവരിൽ ഹൃദയാഘാതത്തിന് ഒരാഴ്ചമുൻപേ ലക്ഷണങ്ങൾ പ്രകടമായി പൂർണമായും തടസ്സം ഉണ്ടായതുമൂലം ഉണ്ടായ ഹൃദയത്തിന്റെ ലക്ഷണങ്ങൾ ഒരു മാസമോ അതിലേറെയോ മുൻപേ പ്രകടമായിരുന്നു.
കണ്ണുകൾ പ്രകടമാക്കുന്ന ലക്ഷണങ്ങൾ
ഹൃദയാഘാതത്തിന്റെ ചില ലക്ഷണങ്ങൾ കണ്ണുകളിൽ പ്രകടമാകും. അവ ഏതൊക്കെ എന്നു നോക്കാം.
കണ്ണുകൾക്ക് മഞ്ഞനിറം
ഹൃദയാഘാതത്തിന്റെ ആദ്യ ലക്ഷണങ്ങളിലൊന്നാണ് കണ്ണുകളിൽ കാണപ്പെടുന്ന മഞ്ഞനിറം. ചീത്ത കൊളസ്ട്രോൾ അഥവാ എൽഡിഎൽ കൊളസ്ട്രോളിന്റെ കൂടിയ അളവ് ആണ് ഈ മഞ്ഞനിറം സൂചിപ്പിക്കുന്നത്.
കണ്ണിനു ചുറ്റും വീക്കം
കണ്ണിനു ചുറ്റും വീക്കം ഉണ്ടെന്നു കണ്ടാൽ വൈകാതെ ഹൃദയ പരിശോധന നടത്തണം. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങളുടെ ലക്ഷണമായ ഫ്ലൂയ്ഡ് റിറ്റൻഷന്റെ സൂചനയാണ്.
കണ്ണിനു വേദന
കണ്ണുകൾക്ക് ഉണ്ടാകുന്ന വേദന, ഹൃദയാഘാതത്തിന്റെ സൂചനയാണ്. രക്തക്കുഴലുകളിലേക്ക് ആവശ്യമായ രക്തപ്രവാഹം ഉണ്ടാകാത്തതു മൂലമാണ് ഇതുണ്ടാകുന്നത്.
കടുത്ത തലവേദന
തലവേദന, ഹൃദയസംബന്ധമായ രോഗങ്ങളുടെ സൂചനയാകാം. ഇത് കാഴ്ചപ്രശ്നങ്ങളിലേക്കു നയിക്കാം.
സ്ത്രീകളിലും പുരുഷന്മാരിലും പ്രകടമാകുന്ന ലക്ഷണങ്ങൾ വ്യത്യസ്തമാണ്. പഠനങ്ങളനുസരിച്ച് ഏതാണ്ട് 70 ശതമാനത്തോളം ഹൃദയാഘാതവും ഉണ്ടാകുന്നത് പുരുഷന്മാരിലാണ്. എന്നാൽ ഹൃദയാഘാതം ഉണ്ടായി ഒരു വർഷത്തിനുള്ളിൽ മരണമടയാൻ സാധ്യത കൂടുതൽ സ്ത്രീകൾക്കാണ്. ഹൃദയാഘാതവുമായി ബന്ധപ്പെട്ടതല്ലാത്ത ലക്ഷണങ്ങളും കൂടുതൽ പ്രകടമാകുന്നത് സ്ത്രീകളിലാണ്.
ഹൃദയാഘാതം ഉണ്ടാകുന്നതിന് ഒരു മാസത്തിനുള്ളിൽ സ്ത്രീകളിൽ 50 ശതമാനത്തോളം പേര്‍ക്ക് ഉറക്ക പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ട്. പുരുഷന്മാരിൽ 32 ശതമാനം പേർക്ക് മാത്രമേ ഇതുണ്ടാകുകയുള്ളൂ.
നെഞ്ചുവേദനയാണ് ഹൃദയാഘാതം വരുന്നതിന്റെ സൂചനയായി പ്രകടമാകുന്നത് എങ്കിലും ഇതു കൂടാതെ ഉത്കണ്ഠ, ക്ഷീണം, ശ്വാസതടസ്സം, താടിയെല്ലിനും നടുവിനും വേദന തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും.