ADVERTISEMENT

മലയാളി വിശ്വപൗരനാണ്. പ്രവാസവും കുടിയേറ്റവും മലയാളിക്ക് പുതുമയല്ല. അങ്ങനെ ദീർഘകാലത്തെ അധ്വാനത്തിനും കാത്തിരിപ്പിനുമൊടുവിൽ അയർലൻഡിൽ സ്വപ്നവീട് സ്വന്തമാക്കിയ വിശേഷങ്ങൾ നവാസും കുടുംബവും പങ്കുവയ്ക്കുന്നു.

വടകര ചോറോട് സ്വദേശിയായ ഞാൻ പഠനശേഷം 2013 ൽ ബഹ്റൈനിലേക്ക് ചേക്കേറുകയായിരുന്നു. Quantity surveyor ആയി ജോലി ചെയ്തുവരവേ 2017 ൽ നാട്ടുകാരിയായ ഫാത്തിമ സുഹറയുമായി കല്യാണം. സുഹറ Audiologist & Speech pathologist ആണ്. തുടർന്ന് 2018 ൽ വടകരയിൽ ക്ലിനിക് തുടങ്ങി. ഇടയ്ക്ക് ബഹ്റൈനിലേക്ക് വന്ന സുഹറ അവിടെ ജോലിയിൽ കയറി. 2022 ൽ ആശുപത്രിയിൽ തന്റെ കൂടെ ജോലി ചെയ്യുന്ന സുഹൃത്തുക്കൾ അയർലൻഡിലേക്ക് ചേക്കേറുന്നത് കണ്ട് അയർലൻഡ് ഹെൽത്ത് സർവീസിൽ apply ചെയ്യുകയും HSE ൽ ജോലി കിട്ടിയതിനെ തുടർന്ന് 2023 ഫെബ്രുവരിയിൽ ഫാമിലിക്കൊപ്പം അയർലൻഡിൽ എത്തുകയായിരുന്നു.

കൺസ്ട്രക്‌ഷൻ മേഖല വളരെ നല്ല രീതിയിൽ പോകുന്ന അയർലൻഡിൽ പെട്ടെന്ന് തന്നെ ഒരു Chartered Quantity Survey Consultant ഓഫിസിൽ ഞാൻ ജോലിക്കും കയറി. അയർലൻഡിൽ വീട് വാടകയ്ക്ക് കിട്ടാനും വാങ്ങാനും വലിയ ബുദ്ധിമുട്ടും കുത്തനെ ഉയരുന്ന വീട്ടുവാടകയും ഞങ്ങളെ ഒരു വീട് വാങ്ങാമെന്ന സ്വപ്നത്തിലേക്കത്തിച്ചു. കൂടാതെ അന്ന് താമസിച്ചിരുന്ന വീട് ജോലി ചെയ്യുന്ന വാട്ടർഫോർഡ് ടൗണിൽ നിന്നും 25KM അകലെ ആയതിനാൽ പുതിയ വീടിനു വേണ്ടിയുള്ള പ്രയത്നം ഞങ്ങൾ വേഗത്തിലാക്കി. 

ireland-malayali-interior

പഴമ ഇഷ്ടപെടുന്ന ഞങ്ങൾ പുതിയ വീടുകൾക്കു ഇവിടെ ഗവണ്മെന്റ് ഭാഗത്തുനിന്നും ഒരുപാട് സഹായങ്ങൾ ഉണ്ടായിട്ടും പഴമ നിലനിർത്തുന്ന വീടുകൾ വാങ്ങാൻ തീരുമാനിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ  90'ൽ പണിത ഈ വീട് ഞങ്ങളെ ശരിക്കും ആകർഷിച്ചു. 18 സെന്റിൽ 1880 സ്ക്വയർഫീറ്റുണ്ട്. മോർട്ടഗേജ് അപ്പ്രൂവലും പേപ്പർ വർക്കുകളുമായി ഏതാണ്ട് അഞ്ചെട്ടു മാസത്തെ പരിശ്രമശേഷമാണ് ഈ വീട് ഞങ്ങൾക്കു സ്വന്തമായത്. 

ireland-malayali-home-bed

വീട്ടിൽ ഈയിടെ ചെയ്ത റെനോവേഷൻ വർക്കുകൾ വീടിന് പുതിയ ഒരു കാഴ്ച നൽകുന്നുണ്ടെങ്കിലും പഴമ ഒട്ടും നഷ്ടപെടുത്തിയിട്ടുമില്ല. ആദ്യ നിർമിതിയിലുള്ള പല ചുമരുകളും ഇപ്പോഴും നിലനിർത്തിയിട്ടുണ്ട്. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന ഫയർ പ്ളേസുകളാണ്  മറ്റൊരു സവിശേഷത. വീടിന്റെ അകത്തളങ്ങളെ തണുപ്പൻ കാലാവസ്ഥയിൽനിന്ന് സംരക്ഷിക്കുകയും വൈദ്യുതിയുടെ അമിത ഉപയോഗം കുറയ്ക്കാനും ഇത് ഉപകരിക്കുന്നുണ്ട്.

ireland-malayali-home-bed-inside

സമകാലിക മിശ്രിത രീതിയിലുള്ള വീടിന്റെ റൂമുകൾ എല്ലാം വിശാലമാണ്. ആധുനിക രീതിയിലുള്ള റൂഫ് ടൈലുകൾ പുറംഭംഗിക്ക് മാറ്റുകൂട്ടുന്നു. എടുത്ത് പറയേണ്ട മറ്റൊരു സവിശേഷത വീടിനു പുറകിലെ വിശാലമായ ലോണും സ്റ്റോറേജ് നിർമിതികളുമാണ്. ഞങ്ങൾ ഒഴിവ് വേളകൾ ചെലവഴിക്കുന്നത് ഇവിടെയാണ്.

ireland-malayali-home-ext

ടൗണിൽ നിന്നും 10 മിനിറ്റ് മാറി നിൽക്കുന്ന ഈ സ്ഥലം അയർലണ്ടിലെ ഏറ്റവും പഴക്കം ചെന്ന വില്ലേജുകളിൽ ഒന്നാണെന്നതും സവിശേഷതയാണ്.

English Summary:

Malayali Bought House in Ireland share Experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com