ADVERTISEMENT

പഴമയും പുതുമയും ഒത്തുചേർന്നൊരുക്കിയ വീട്. കായംകുളത്തുള്ള ബിജോയിയുടെയും കുടുംബത്തിന്റെയും പുതിയ വീടിനെ ഇങ്ങനെ വിശേഷിപ്പിക്കാം. കന്റംപ്രറി+ ട്രെഡീഷണൽ+ ട്രോപ്പിക്കൽ ശൈലികളുടെ മിശ്രണമായാണ് വീടൊരുക്കിയത്. ചുറ്റുമതിലിൽ മുൻവശത്തായി സീലിങ് ഓടുകൊണ്ടുള്ള ക്ലാഡിങ് ചെയ്തിട്ടുണ്ട്. ഓട്ടമേറ്റഡ് ഗെയ്റ്റൊരുക്കി.

kyj-home

കാർപോർച്ച്, വരാന്ത, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, അറ്റാച്ച്ഡ് ബാത്റൂമോടു കൂടിയ മൂന്ന് ബെഡ്റൂമുകൾ, മുകൾ നിലയിൽ ഓഫിസ്, ലൈബ്രറി സ്പേസ് എന്നിവയാണ് ഏകദേശം 2000  സ്ക്വയർഫീറ്റിൽ ഉൾക്കൊള്ളിച്ചത്. പരിപാലനം കണക്കിലെടുത്ത് വളരെ ലളിതമായി, കാറ്റും പ്രകാശവും നല്ലപോലെ വീടിനുള്ളിൽ ലഭിക്കുംവിധമാണ് അകത്തളങ്ങൾ ചിട്ടപ്പെടുത്തിയത്.

kyj-home-living

നീളൻ വരാന്തയിലൂടെ പ്രധാനവാതിൽ കടന്ന് പ്രവേശിക്കുന്നത് ഡബിൾഹൈറ്റിൽ ഒരുക്കിയ ലിവിങ്ങിലേക്കാണ്. കസ്റ്റമൈസ് ചെയ്ത ഫർണിച്ചറുകളും ടിവി യൂണിറ്റും ഇവിടെയുണ്ട്. ഓപൺ ശൈലിയിൽ ലിവിങ്, ഡൈനിങ്, സ്റ്റെയർ എന്നിവ ഒറ്റ ഹാളിന്റെ ഭാഗമായി ചിട്ടപ്പെടുത്തി. ഒരു വശത്ത് ബെഞ്ചും കസേരകളും നൽകിയാണ് സിംപിൾ ഡൈനിങ് ടേബിൾ.

kyj-home-inside

പ്രായമുള്ള മാതാപിതാക്കൾ മാത്രമുള്ളതിനാൽ പരിപാലനം കണക്കിലെടുത്ത് ഉള്ളിൽ കോർട്യാർഡ് നൽകിയില്ല. പകരം വീടിന്റെ പിൻവശത്ത് രണ്ടു കിടപ്പുമുറികൾക്ക് അഭിമുഖമായി പിന്മുറ്റം ഔട്ടർ കോർട്യാർഡ് പോലെ ചിട്ടപ്പെടുത്തി. രണ്ടിടത്തും വരാന്തകൾ നൽകി ഇരിക്കാനുള്ള സൗകര്യവും ഒരുക്കി.

ഡൈനിങ്-ലിവിങ് എന്നിവിടങ്ങളിൽനിന്ന് നോട്ടമെത്താതെയാണ് കിച്ചൻ വിന്യസിച്ചത്. പരമാവധി സ്‌റ്റോറേജ് ക്യാബിനറ്റ് ഒരുക്കി. അനുബന്ധമായി വർക്കേരിയയുമുണ്ട്.

kyj-home-kitchen

സ്ലോപ് റൂഫിന്റെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് മാസ്റ്റർ ബെഡ്റൂം. സിഎൻസി ജാളി ഫിനിഷിൽ ചെയ്ത ഗ്ലാസ് വോൾ, സ്ലൈഡിങ് യുപിവിസി വിൻഡോ, വാ‍ഡ്രോബ്, അറ്റാച്ച്ഡ് ബാത്റൂം എന്നിവ ഒരുക്കി. മുറിയിൽനിന്ന് ഔട്ടർ കോർട്യാർഡിലേക്ക് കടക്കാം. ഗ്രേ–ആഷ് ഫിനിഷില്‍ ലളിതമായി  രണ്ടാമത്തെ ബെഡ്റൂം ഒരുക്കി.

kyj-home-bed

വീടിന്റെ സ്ട്രക്ചർ മാത്രമായി 60 ലക്ഷം രൂപയും ലാൻഡ്സ്കേപും ഇന്റീരിയറും ഉൾപ്പെടെ ഏകദേശം 1 കോടി രൂപയുമാണ് മൊത്തം ചെലവായത്.

Project facts

Location- Kayamkulam

Area- 2000 Sq.ft

Owner- Bijoy

Architect- NandaKishore

English Summary:

Traditional Modern House- Swapnaveedu HomeTour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com