ഒരുക്കാം ഗ്രീൻ ക്രിസ്മസ് ട്രീ; കുറഞ്ഞ വിലയിൽ നിത്യഹരിത അലങ്കാരവൃക്ഷങ്ങൾ തയാറാക്കി കൃഷിവകുപ്പ്
Mail This Article
നിത്യഹരിത അലങ്കാരവൃക്ഷങ്ങൾ ആകർഷകമായ ചട്ടികളിൽ വളർത്തി ക്രിസ്മസ് ട്രീകളായി വിൽക്കാൻ കൃഷിവകുപ്പ്. അരക്കോറിയ, ഗോൾഡൻ സൈപ്രസ്, തൂജ എന്നിവയാണ് വിൽപനയ്ക്ക് ഒരുക്കിയിട്ടുള്ളത്. ലളിതമായ പരിചരണത്തില്‍ വളരെ സാവധാനം വളരുന്ന ഇവയെ 5 വർഷത്തോളം ചട്ടികളിൽത്തന്നെ നിലനിർത്തി ഇൻഡോർ പ്ലാന്റുകളായും വളർത്താം. അതിനുശേഷം പറിച്ചുനട്ടാൽ 25 വർഷമെങ്കിലും ക്രിസ്മസ് ട്രീയായി അലങ്കരിക്കാം. 2–3 അടി ഉയരമുള്ള തൈകൾ മൺചട്ടിയിലാണ് വളർത്തിയിരിക്കുന്നത്. തൂജ 2 അടി വരെ 200 രൂപ, 2 അടിക്കു മുകളിൽ ഉയരത്തില്‍ 225 രൂപ, ഗോൾഡൻ സൈപ്രസ് 2 അടി വരെ 250 രൂപ, ഗോൾഡൻ സൈപ്രസ് 2 അടിക്കു മുകളിൽ 300 രൂപ, അരക്കോറിയ 2 തട്ടു വരെ 300 രൂപ, 2 തട്ടിനു മുകളിൽ 400 രൂപ എന്നിങ്ങനെയാണ് വില.
ക്രിസ്മസ് ട്രീ ലഭിക്കുന്ന ഫാമുകൾ
തിരുവനന്തപുരം
- കോക്കനട്ട് നഴ്സറി, കഴക്കൂട്ടം. ഫോൺ: 9383470302.
- കോക്കനട്ട് നഴ്സറി വലിയതുറ. ഫോൺ: 9383470301
- സ്റ്റേറ്റ് സീഡ് ഫാം ഉള്ളൂർ. ഫോൺ: 9383470298
- സ്റ്റേറ്റ് സീഡ് ഫാം ചിറയിൻകീഴ്. ഫോൺ: 9383470299
- ജില്ലാ അഗ്രികൾചറൽ ഫാം പെരിങ്ങമല. ഫോൺ: 9383470306
- ബനാന നഴ്സറി പെരിങ്ങമല. ഫോൺ: സ്പെഷൽ– 938347030
കൊല്ലം
- ജില്ല അഗ്രികൾചറൽ ഫാം, അഞ്ചൽ. ഫോൺ: 9383470361
- കോക്കനട്ട് നഴ്സറി കരുനാഗപ്പള്ളി. ഫോൺ: 9383470336
- സ്റ്റേറ്റ് സീഡ് ഫാം, കൊട്ടാരക്കര. ഫോൺ: 9383470366
- സ്റ്റേറ്റ് സീഡ് ഫാം, കടയ്ക്കൽ. ഫോൺ: 9383470334.
പത്തനംതിട്ട
- സ്റ്റേറ്റ് സീഡ് ഫാം, അടൂർ. ഫോൺ: 9383470516
- സ്റ്റേറ്റ് ഫാം, പുല്ലാട്. ഫോൺ: 9383471416
- സ്റ്റേറ്റ് സീഡ് ഫാം, പന്തളം (ഷുഗർകെയിൻ സ്പെഷൽ– 938347051)
ആലപ്പുഴ
- ജില്ല അഗ്രികൾചറൽ ഫാം, മാവേലിക്കര (സ്പെഷൽ–9383470692)
കോട്ടയം
- ജില്ല അഗ്രികൾചറൽ ഫാം, കോഴ. ഫോൺ: 9383470721
- സ്റ്റേറ്റ് സീഡ് ഫാം, കോഴ. ഫോൺ: 9383470719
- സ്റ്റേറ്റ് സീഡ് ഫാം, വലച്ചിറ. ഫോൺ: 9383470720
ഇടുക്കി
- സ്റ്റേറ്റ് വെജിറ്റബിൾ ഫാം, വണ്ടിപ്പെരിയാർ. ഫോൺ: 9388470834
എറണാകുളം
- സ്റ്റേറ്റ് സീഡ് ഫാം, ആലുവ. ഫോൺ: 9383471192.
- കോക്കനട്ട് നഴ്സറി, വൈറ്റില. ഫോൺ: 9383471194
- ജില്ല അഗ്രിക്കൾച്ചറൽ ഫാം, നേര്യമംഗലം. ഫോൺ: 9383471195
തൃശൂർ
- ജില്ല അഗ്രികൾചറൽ ഫാം, ചോലക്കര. ഫോൺ: 9383471433
- സ്റ്റേറ്റ് സീഡ് ഫാം, കോടാശ്ശേരി. ഫോൺ: 9383471427
- സ്റ്റേറ്റ് സീഡ് ഫാം, മണ്ണുത്തി. ഫോൺ: 9383471430
- സ്റ്റേറ്റ് സീഡ് ഫാം, പാണഞ്ചേരി. ഫോൺ: 9383471426
- സ്റ്റേറ്റ് സീഡ് ഫാം, പഴയന്നൂർ. ഫോൺ: 9383471428
- കോക്കനട്ട് നഴ്സറി, ഇരിങ്ങാലക്കുട. ഫോൺ: 9383471432
കോഴിക്കോട്
- സ്റ്റേറ്റ് സീഡ് ഫാം, പുതുപ്പാടി. ഫോൺ: 9383471809
- ജില്ല അഗ്രികൾചറൽ ഫാം, കൂത്താലി. ഫോൺ: 9383471806
- കോക്കനട്ട് നഴ്സറി, തിക്കോടി. ഫോൺ: 9383471810
- സ്റ്റേറ്റ് സീഡ് ഫാം, പേരാമ്പ്ര. ഫോൺ: 9383471808