ചെടികൾക്കൊപ്പം വീടിനുള്ളിലും വരാന്തയിലും ചെറുതേനീച്ചപ്പെട്ടി! ഇന്റീരിയർ വേറെ ലെവലാകും
Mail This Article
ചെറുതേനീച്ചകളെ വരാന്തയിലേക്കും വീടിനുള്ളിലേക്കും വിളിച്ചു വരുത്തിയാലോ! വീടിന്റെയും പരിസരത്തിന്റെയും മാത്രമല്ല, ഇന്റീരിയറിന്റെയും കാഴ്ച കൂടുതൽ മനോഹരമാകും. ഗുണമേന്മയുള്ള തേനും അൽപം വരുമാനവും വർഷംതോറും മധുരബോണസായി ലഭിക്കും!
വെയിലിൽനിന്നു തേനീച്ചകളെ സംരക്ഷിക്കുന്നതിനൊപ്പം ചെറുതേനീച്ചപ്പെട്ടി മനോഹരമായി സജ്ജീകരിച്ച് അലങ്കാര വസ്തു കൂടിയാക്കി ഇരട്ടിമധുരം പകരുന്ന വിദ്യ അവതരിപ്പിക്കുന്നതു പാലാ ചിറ്റാനപ്പാറ സ്വദേശി റോയി ജേക്കബ്. തേക്കിൻതടിയിൽ മനോഹരമായ ആകൃതിയിൽ തയാറാക്കിയിരിക്കുന്ന ചെറു തേനീച്ചപ്പെട്ടികൾ ചെടിച്ചട്ടികളിലാണു സ്ഥാപിക്കുക. ചെടിച്ചട്ടിയിൽ രണ്ടരയടിയോളം ഉയരത്തിൽ പിവിസി പൈപ്പ് ഉറപ്പിച്ച് അതിലാണു പെട്ടി വച്ചിരിക്കുന്നത്. ചെടിയും പൂവുകളും തേനീച്ചപ്പെട്ടിയും എല്ലാം ചേർന്ന് ഇന്റീരിയർ വേറെ ലെവലാകും.
പെട്ടി യഥേഷ്ടം എടുത്തുമാറ്റാവുന്ന വിധം ഇൻഡോർ പ്ലാന്റുകളോടോ, ജനാലയോടെ ചേർത്തുവയ്ക്കാം. മുറിക്കുള്ളിലാണെങ്കിൽ ഒരു ജനൽ തുറന്നിടണമെന്നു മാത്രം. ആർക്കും ശല്യമുണ്ടാക്കാതെ ജനലിലൂടെ തേനീച്ചകൾ പുറത്തോട്ടും അകത്തോട്ടും സഞ്ചരിച്ചോളും.
വീടിനുള്ളിൽ സ്ഥലമില്ലെങ്കിൽ വരാന്തയിലോ, മുറ്റത്തെ പൂന്തോട്ടത്തിലോ സ്ഥാപിക്കാം. വീടിന്റെയും പരിസരത്തിന്റെയും ലുക്കു മാറുമെന്നു മാത്രമല്ല ചെടികളിൽ പരാഗണം വർധിച്ചു കൂടുതൽ പുവൂകളും കായ്കളും ഉണ്ടാകാൻ ഈ രീതി സഹായിക്കും.
ഫോൺ: 9447536240 (റോയി ജേക്കബ്)