ADVERTISEMENT

അടുത്ത വർഷത്തെ ഓണനേന്ത്രനുള്ള നടീൽ മാസാവസാനം ആരംഭിക്കാം. ഇതിനായി കുഴി എടുത്ത് അതിൽ ഒരു പിടി കല്ലുപ്പ് (മണൽപ്രദേശങ്ങളിൽ ആവശ്യമില്ല) ഇട്ട് തയാറാക്കുക. മണ്ണിന്റെ ഉറപ്പ് കുറയാൻ ഉപ്പ് സഹായിക്കും. ഇതുവഴി വേരുകൾ ആഴത്തിൽ വളരുകയും ചെയ്യും. തായ്‌വേരുള്ള മരങ്ങൾക്കും നടുമ്പോൾ ഈ രീതി സ്വീകരിക്കാം. മണൽപ്രദേശങ്ങളിൽ മണ്ണിന് ഉപ്പ് കുറവായതുകൊണ്ട് ഇവിടെ ഉപ്പ് പ്രയോഗത്തിന്റെ ആവശ്യമില്ല.

സൂചിക്കന്നുകൾ (sword sucker) വേരു നീക്കി ചാണകപ്പാലിൽ മുക്കി 3–4 ദിവസം വെയിലത്തും 5–6 ദിവസം തണലത്തും ഉണക്കിയതിനുശേഷം നടുന്നതാണ് പരമ്പരാഗത രീതി. എന്നാൽ, വേരു നീക്കി വൃത്തിയാക്കിയതിനു ശേഷം സ്യൂഡോമോണാസ്, മെറ്റാറൈസിയം ഇവയുടെ ലായനിയിൽ 30 മിനിറ്റ് വച്ചതിനുശേഷം 3 ദിവസം തണലിലുണക്കി നടുന്ന പുതു കൃഷിരീതിയും അനുവർത്തിക്കാം. 

നടുന്ന സമയത്ത് കുഴിയിൽ വാഴക്കന്നിന്റെ മാണത്തിനോടു ചേർന്ന് അസോസ്പെറില്ലം  ഇട്ടുകൊടുക്കുന്നത് ആരംഭത്തിലെ വളർച്ചയ്ക്കു സഹായകമാണ്. നാട്ടിൽ പ്രചാരമേറുന്ന മഞ്ചേരി കുള്ളൻ നേന്ത്രന് സ്പ്രേയിങ് വഴിയുള്ള വളപ്രയോഗം ഏറെ പ്രയോജനകരമെന്നു കാണുന്നു. ഇത് 10 ദിവസത്തെ ഇടവേളകളിൽ ചെയ്യുമ്പോൾ നല്ല വിളവ് ലഭിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com