ADVERTISEMENT

പൂവിടാൻ മടിക്കുന്ന മാവുകൾക്ക് ഓഗസ്റ്റ് അവസാനം മുതൽ ഒക്ടോബർ മാസം വരെ കൾട്ടാർ (paclobutrazol) നൽകാം. ഇത് ചുവട്ടിൽ നൽകുന്നത് അടുത്ത സീസണിൽ  മരങ്ങൾ പൂക്കാൻ സഹായിക്കും. മികച്ച ഫലത്തിനു  സെപ്റ്റംബറിനകം ഇതു  പ്രയോഗിക്കണം. മാവ് പുഷ്പിക്കുന്നതിനു പ്രേരകമെന്ന് അംഗീകരിക്കപ്പെട്ട രാസവസ്തുവാണ് കൾട്ടാർ. വലിയ മരമൊന്നിന് പരമാവധി 20 മില്ലിയാണ് ഉപയോഗിക്കേണ്ടത്. 10 വർഷത്തിൽ താഴെയുള്ള മരങ്ങൾക്ക് 10 മില്ലി മതി. ചെറിയ മരങ്ങൾക്ക്  കുറഞ്ഞ അളവിൽ മാത്രമേ പ്രയോഗിക്കാവൂ.

വലിയ മരങ്ങൾക്ക് 20 മില്ലി കൾട്ടാർ 20 ലീറ്റർ വെള്ളത്തിൽ ലയിപ്പിച്ച ലായനി മരത്തിന് നാലു വശങ്ങളിലായി ഒരു മീറ്റർ അകലത്തിൽ അര അടിയിൽ കുറയാതെ ആഴമുള്ള 4 കുഴികൾ എടുത്ത് 5 ലീറ്റർ ലായനി വീതം ഓരോ കുഴിയിലും ഒഴിക്കണം. മഴ കുറവായ സാഹചര്യത്തിൽ രണ്ടു ദിവസം തുടർച്ചയായി മാവിന്റെ ചുവട് നനച്ചശേഷം നാലാം ദിവസം കൾട്ടർ പ്രയോഗിക്കുന്നതാവും ഉചിതം. കുഴി മൂടിയ ശേഷം കുറഞ്ഞത് 5 ദിവസത്തേക്കെങ്കിലും ദിവസം രണ്ടു നേരം വെള്ളം നന്നായി നനച്ചു കൊടുത്തിരിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com