ADVERTISEMENT

ജൈവകൃഷി ചെയ്ത‌ കൃഷിയിടങ്ങളിൽനിന്നു നടീൽ വസ്തു തിരഞ്ഞെടുക്കണം. നടാനായി തയാറാക്കിയ കിഴങ്ങു കഷണങ്ങൾ (250-300 ഗ്രാം തൂക്കമുള്ളത്) ചാണകക്കുഴമ്പിൽ മുക്കി തണലത്തുണക്കി നടാനായി ഉപയോഗിക്കാം.

നടുന്ന സമയത്തു തന്നെ ജൈവവളങ്ങൾ നൽകുക. ഒരു ഹെക്ടറിന് 15 ടൺ കാലിവളം അല്ലെങ്കിൽ ഒരു മൂടിന് 1.5 കിലോഗ്രാം എന്ന കണക്കിൽ നൽകാം.

വേപ്പിൻ പിണ്ണാക്ക് ഒരു ഹെക്ടറിന് ഒരു ടൺ അല്ലെങ്കിൽ ഒരു മൂടിന് 80 ഗ്രാം എന്ന തോതിൽ കൊടുക്കാം.

അസോസ്പൈറില്ലം (ഹെക്ടറിന് 3 കിലോഗ്രാം), മൈക്കോറൈസ (ഹെക്ടറിന് 5 കിലോഗ്രാം), ഫോസ്ഫോ ബാക്ടീരിയ (ഹെക്ടറിന് 3 കി‌ലോഗ്രാം), എന്നീ ജീവാണു വളങ്ങൾ ചേർത്തു നൽകുക.

കാച്ചിൽ നട്ടതിനു ശേഷം ഇടയകലങ്ങളിൽ ഹെക്ടറിന് 20 കിലോഗ്രാം എന്ന തോതിൽ വൻപയർ വിതച്ചു പൂത്തു തുടങ്ങുമ്പോൾ (45 മുതൽ 60 ദിവസം)

ജൈവവളം മണ്ണിൽ ചേർത്തു കൊടുക്കണം. പച്ചിലവളത്തോടൊപ്പം ചാരം 1.5 ടൺ ഒരു ഹെക്ടറിന് (250 ഗ്രാം ഒരു മൂടിന്) എന്ന തോതിൽ വിതറിക്കൊടുക്കുന്നതു നല്ലതാണ്.

English Summary:

Organic Farming Techniques of purple yam: A Step-by-Step Guide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com