ADVERTISEMENT

1997-ൽ പുറത്തിറങ്ങിയ ടൈറ്റാനിക്കിലെ അവിസ്മരണീയമായ രംഗങ്ങളിലൊന്നാണ് ലിയോനാർഡോ ഡികാപ്രിയോ അഭിനയിച്ച ജാക്ക് എന്ന കഥാപാത്രം നോർത്ത് അറ്റ്ലാന്റിക്ക് സമുദ്രത്തിൽ നിസ്വാർത്ഥതയോടെ മരവിച്ച് മരിക്കുമ്പോൾ, കേറ്റ് വിൻസ്‌ലെറ്റിന്റെ കഥാപാത്രം റോസ് ജലത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു വാതിൽപാളിയിൽ കിടന്ന് അവളുടെ ജീവൻ രക്ഷിക്കുന്ന ദൃശ്യം. ആധുനിക സിനിമാ ചരിത്രത്തിലെ ഏറ്റവും ജനപ്രിയമായ ദൃശ്യങ്ങളിലൊന്നിൽ റോസ് കിടന്ന ആ വാതിൽ ലേലത്തിനു വച്ചപ്പോൾ വിറ്റു പോയത് 718,750 ഡോളറിനാണ്. 

titanic-art-two
Image Credit: Getty images

യഥാർഥ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളിൽനിന്നു കിട്ടിയ ഒരു വാതിൽ ഫ്രെയിമിനെ മാതൃകയാക്കിയാണ് ഈ വാതിൽ നിർ‌മിച്ചത്. കപ്പലിലെ ഫസ്റ്റ് ക്ലാസ് ലോഞ്ച് പ്രവേശന കവാടത്തിലെ വാതിൽ ഫ്രെയിമിന്റെ ഭാഗമായിരുന്നു അവശിഷ്ടങ്ങൾ. മഞ്ഞുമലയിൽ ഇടിച്ച് തകർന്ന കപ്പൽ മുങ്ങിയപ്പോൾ ഉപരിതലത്തിലേക്ക് ഉയർന്ന വന്നതായിരുന്നു അവയെന്ന് കരുതപ്പെടുന്നു.

നോവ സ്കോട്ടിയയിലെ ഹാലിഫാക്സിലുള്ള മാരിടൈം മ്യൂസിയം പതിവായി സന്ദർശിച്ചിരുന്ന കാമറൂൺ ടൈറ്റാനിക്കിന്റെ ചിത്രീകരണത്തിനായി തയാറെടുക്കുമ്പോൾ,  മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന പഴയ ലൂയിസ് XV ശൈലിയിലുള്ള പാനലിനോട് സാമ്യമുള്ള വാതിൽ പണിയിക്കുകയായിരുന്നു. സിനിമ ഇറങ്ങിയ കാലം മുതൽ ഈ വാതിലിനെപ്പറ്റി ചർച്ച നടന്നിരുന്നു. വാതിലിൽ കയറി കിടന്നിരുന്നുവെങ്കിൽ ജാക്കിനെ കൂടി രക്ഷിക്കുവാൻ സാധിക്കുമായിരുന്നു എന്നതായിരുന്നു ചർച്ചാവിഷയം.

titanic-art-door-n
Image Credit: Heritage Auctions

കഴിഞ്ഞ ആഴ്‌ച ഡാലസിലാണ് ലേലം നടന്നത്. ഇന്ത്യാന ജോൺസ് ഫ്രാഞ്ചൈസിയിലെ ഹാരിസൺ ഫോർഡിന്റെ സിഗ്നേച്ചർ ബുൾവിപ്പിനെയും (525,000 ഡോളർ), ദ ഷൈനിംഗിലെ ആക്സ് ജാക്ക് നിക്കോൾസന്റെ ജാക്ക് ടോറൻസിനെയും (125,000 ഡോളർ) തോൽപിച്ചു കൊണ്ടായിരുന്നു വാതിലിന്റെ വിൽപന. അറുപതിനായിരം ഡോളറിന് ആരംഭിച്ച ലേലം ആറ് മിനിറ്റിനുള്ളിൽ എഴുപതിനായിരം ഡോളറിലെത്തി. ലേലത്തിൽ വിജയിയായ വ്യക്തി യഥാർഥ പേര് പുറത്തു വിട്ടിട്ടില്ല. മിസ്റ്റർ ഗ്രീൻ എന്നാണ് അപരനാമം ഉപയോഗിച്ചായിരുന്നു ലേലം വിളി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com