ADVERTISEMENT

കംപ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ ചരിത്രം സംരക്ഷിക്കുന്നതിനായി സമർപ്പിക്കപ്പെട്ട സ്ഥലമാണ് കംപ്യൂട്ടർ മ്യൂസിയം. ഈ മ്യൂസിയങ്ങളിൽ ആദ്യകാല കണക്കുകൂട്ടൽ ഉപകരണങ്ങൾ മുതൽ ഏറ്റവും പുതിയ കമ്പ്യൂട്ടറുകൾ വരെയുള്ള വസ്തുക്കളുണ്ട്. കംപ്യൂട്ടിംഗിന്റെ പരിണാമത്തെക്കുറിച്ചും അത് നമ്മുടെ ലോകത്തെ രൂപപ്പെടുത്തിയതെങ്ങനെയെന്നും അറിയാൻ അവ സന്ദർശകർക്ക് അവസരം നൽകുന്നു.

Die trapezförmige Säule an der Einfahrt zum HNF-Gelände, auf der das HNF-Logo dreidimensional nachempfunden ist.
ഹെയ്ൻസ് നിക്‌സ്‌ഡോർഫ് മ്യൂസിയം ഫോറം, Image Credit: Sergei Magel/HNF

ജർമനിയിലെ പാഡർബോണിൽ സ്ഥിതി ചെയ്യുന്ന ഹെയ്ൻസ് നിക്‌സ്‌ഡോർഫ് മ്യൂസിയം ഫോറം ലോകത്തിലെ ഏറ്റവും വലിയ കംപ്യൂട്ടർ മ്യൂസിയമാണ്. കമ്പ്യൂട്ടർ പയനിയറും സംരംഭകനുമായ ഹെയ്ൻസ് നിക്‌സ്‌ഡോർഫിന്റെ പേരിലുള്ള ഈ മ്യൂസിയം, വിവരസാങ്കേതികവിദ്യയുടെ ചരിത്രം, വർത്തമാനം, ഭാവി എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ വാഗ്ദാനം ചെയ്യുന്നു. മ്യൂസിയത്തിന്റെ പ്രധാന പ്രദർശന സ്ഥലം 5,000 വർഷത്തിലേറെ പഴക്കമുള്ള വിവര ആശയവിനിമയ സാങ്കേതികവിദ്യയാണ് (ഐസിടി) പ്രദർശിപ്പിക്കുന്നത്.

1977-ൽ, നിക്‌സ്‌ഡോർഫ് കമ്പ്യൂട്ടർ കമ്പനിയുടെ 25-ാം വർഷത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നടന്ന ആഘോഷങ്ങളിൽ ഹെയ്ൻസ് നിക്‌സ്‌ഡോർഫിന് ചരിത്രപരമായ ഓഫീസ് മെഷീനുകളുടെ രൂപത്തിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചു. ഇതിലൂടെ കംപ്യൂട്ടർ മ്യൂസിയത്തിനായുള്ള ഒരു ശേഖരമായി വികസിപ്പിക്കാമെന്നുള്ള ആശയം അദ്ദേഹത്തിന് ലഭിച്ചു. 1992-നും 1996-നും ഇടയിൽ, ബെർലിൻ ആർക്കിടെക്റ്റുകളായ ലുഡ്‌വിഗ് തൂർമറും ഗെർഹാർഡ് ഡീലും, ഗണിതശാസ്ത്രജ്ഞനായ നോർബർട്ട് റിസ്കയുടെ നേതൃത്വത്തിലുള്ള ഒരു ശാസ്ത്രസംഘവും ചേർന്ന് നിക്‌സ്‌ഡോർഫ് കംപ്യൂട്ടർ എജിയുടെ മുൻ ഹെഡ്ക്വാർട്ടേഴ്‌സിന്റെ പരിസരത്ത് എച്ച്എൻഎഫ് രൂപകൽപന ചെയ്തു. അന്നത്തെ ഫെഡറൽ ചാൻസലർ ഹെൽമുട്ട് കോളിന്റെ സാന്നിധ്യത്തിൽ, 1996 ഒക്ടോബർ 24ന് മ്യൂസിയം തുറന്നു. പ്രതിവർഷം ശരാശരി 1,10,000 സന്ദർശകരാണ് അവിടെയെത്തുന്നത്.

Die Rechenm�ntwarf Johann Helfrich von M�im Jahre 1784. Hier ist ein Nachbau zu sehen. Diese Aufnahme wurde zur Nutzung in Werbematerial des HNF nachtr�ich bearbeitet.
Image Credit: HNF

ഈ സ്ഥാപനത്തെ വെസ്റ്റ്ഫാലിയ ഫൗണ്ടേഷനും ഹൈൻസ് നിക്‌സ്‌ഡോർഫിന്റെ എസ്റ്റേറ്റിൽ നിന്ന് രൂപീകരിച്ച ഹൈൻസ് നിക്‌സ്‌ഡോർഫ് ഫൗണ്ടേഷനും പിന്തുണയ്ക്കുന്നു. 6,000 ചതുരശ്ര മീറ്ററിൽ പരന്നുകിടക്കുന്ന മ്യൂസിയത്തിൽ 5,000-ലധികം പ്രദർശനങ്ങളുണ്ട്, മൊത്തം 25,000 വസ്തുക്കളും. മ്യൂസിയത്തിന്റെ പുരാവസ്തുക്കൾ അവരുടെ ഓൺലൈൻ ഡാറ്റാബേസിലൂടെയും കാണാൻ കഴിയും. ബിസി 3,000-ത്തിനടുത്ത് മെസൊപ്പൊട്ടേമിയയിലെ എഴുത്തിന്റെ ഉത്ഭവം മുതൽ ഇന്റർനെറ്റ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്‌സ് തുടങ്ങിയ സമകാലിക വിഷയങ്ങളിലേക്കും സന്ദർശകർക്ക് ഒരു ചരിത്ര യാത്ര നടത്താനാകും.

computer-museum-m
Image Credit: HNF

വിവരങ്ങൾ രേഖപ്പെടുത്തുന്നതിനും കണക്കുകൂട്ടലുകൾ നടത്തുന്നതിനും ഉപയോഗിക്കുന്ന കളിമൺ ടാബ്ലറ്റുകൾ, അബാക്കസുകൾ, മറ്റ് പുരാതന കൗണ്ടിംഗ് ഉപകരണങ്ങൾ എന്നിവ സന്ദർശകർക്ക് കാണാൻ കഴിയും. പാസ്കലിൻ പോലുള്ള അടിസ്ഥാന കാൽക്കുലേറ്ററുകൾ മുതൽ കർട്ട കാൽക്കുലേറ്റർ പോലുള്ള സങ്കീർണ്ണമായ മെഷീനുകൾ വരെ, ആധുനിക കംപ്യൂ‍ട്ടറുകൾക്ക് വഴിയൊരുക്കിയ മെക്കാനിക്കൽ കാൽക്കുലേറ്ററുകളുടെ വികസനം ഇവിടെ കാണാം. വിശിഷ്ട വ്യക്തികളുടെ സംഭാഷണങ്ങൾ, ശിൽപശാലകൾ, കോൺഫറൻസുകൾ എന്നിവ ഉൾക്കൊള്ളുന്ന വിപുലമായ പരിപാടികളും മ്യൂസിയത്തിൽ ഉണ്ട്.

English Summary:

Explore the World's Largest Computer Museum in Paderborn, Germany