ADVERTISEMENT

വാഷിംഗ്ടൺ ഡി.സി.യിലെ താമസക്കാരിയായ അന്ന ലീ ഡോസിയർ അഞ്ച് വർഷം മുമ്പാണ് മേരിലാൻഡിലെ ഒരു കടയിൽ നിന്ന് അലങ്കാരവസ്തുവെന്ന് കരുതി പഴയ പാത്രം വാങ്ങിയത്. എന്നാൽ യഥാർഥത്തിലത് മായൻ സംസ്കാരത്തിന്റെ അവശേഷിപ്പാണ് എന്ന് അന്ന ലീ ഡോസിയർ അറിഞ്ഞത് വൈകിയാണ്. 

മേരിലാൻഡിലെ ക്ലിന്റണിലുള്ള  ത്രിഫ്റ്റ് സ്റ്റോറിലെ ക്ലിയറൻസ് ഷെൽഫിൽ കണ്ട് പഴയ പാത്രം വീട് അലങ്കരിക്കുവാൻ നല്ലതാകും എന്ന തോന്നിയതിനാലാണ് അന്ന അത് വാങ്ങിയത്. മെക്സിക്കോയെ ഓർമ്മപ്പെടുത്തുന്ന പാത്രം വീട്ടിലെത്തിച്ച് ഷെൽഫിൽ വയ്ക്കുന്നതിനാണ് അന്ന വാങ്ങിയത്. 3.99 ഡോളറിന് വാങ്ങിയ പാത്രം 20 മുതൽ 30 വര്‍ഷം പഴക്കമുണ്ടാകും എന്ന് കരുതിയ അന്ന, അത് 2000 വർഷം പഴയതാണെന്ന് അറിഞ്ഞ് അത്ഭുതപ്പെട്ടു പോയി.

ജനുവരിയിൽ, മെക്സിക്കൻ കലകളുടെ ലോകത്തിലെ ഏറ്റവും വലിയ ശേഖരം സൂക്ഷിച്ചിരിക്കുന്ന നാഷണൽ മ്യൂസിയം ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററി സന്ദർശിച്ചപ്പോഴാണ് തന്റെ വീട്ടിലിരിക്കുന്ന പാത്രങ്ങൾ പോലെയുള്ളവ അവിടെയും ഇരിക്കുന്നത് കണ്ടത്. അവ ഒരു മായൻ പുരാവസ്തുവാണെന്ന് അറിഞ്ഞ അന്ന, വീട്ടിലെ ഷെൽഫിൽ ഉണ്ടായിരുന്ന പാത്രത്തിനെക്കുറിച്ച് എങ്ങനെ ആധികാരികമായി അറിയാൻ സാധിക്കുമെന്ന് ഒരു മ്യൂസിയം ജീവനക്കാരനോട് ചോദിച്ചു മനസ്സിലാക്കി. 

തിരികെ വന്ന അന്ന, മെക്സിക്കോയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആന്ത്രോപോളജി ആൻഡ് ഹിസ്റ്ററിയിൽ കണ്ട പുരാവസ്തുക്കളുടെയും തന്റെ വീട്ടിലെ പാത്രങ്ങളുടെയും ഫോട്ടോകളും പാത്രത്തിന്റെ അളവുകളും മെക്സിക്കൻ എംബസിക്ക് അയച്ചു. എംബസി പറയുന്നതനുസരിച്ച്, 200 നും 800 നും ഇടയിൽ മായൻ കാലഘട്ടത്തിലുള്ളതാണെന്ന് മനസ്സിലാക്കിയ അന്ന അത് പുരാവസ്തു വിദഗ്ധർക്ക് കൈമാറി. അത് വിറ്റു പണം ലഭിക്കുന്നതിനേക്കാൾ വളരെ മികച്ച തീരുമാനമാണെന്ന് തോന്നിയതിനാലാണ് താൻ അത് തിരികെ നൽകിയതെന്ന് അന്ന പറയുന്നു. വാഷിംഗ്ടൺ ഡിസിയിലെ കൾച്ചറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെക്സിക്കോയിൽ നടന്ന ചടങ്ങിനിടെ പാത്രങ്ങൾ മെക്സിക്കോയിലേക്ക് അയച്ചു.

English Summary:

Local Woman Discovers Thrift Store Vase Is a 2,000-Year-Old Mayan Artifact

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com