ADVERTISEMENT

ഇംഗ്ലിഷ് ആർട്ടിസ്റ്റും ആർട്ട് കളക്ടറുമായ ഡാമിയൻ ഹിർസ്റ്റ് 2007-ൽ നിർമ്മിച്ച ഒരു ശിൽപമാണ് 'ഫോർ ദ ലവ് ഓഫ് ഗോഡ്'. 18-ാം നൂറ്റാണ്ടിലെ മനുഷ്യ തലയോട്ടിയിൽ പ്ലാറ്റിനം കാസ്റ്റ് തീർത്ത് കുറ്റമറ്റ 8,601 വജ്രങ്ങൾ കൊണ്ടു പൊതിഞ്ഞ രൂപത്തിലാണ് ഈ സ്‌കൾ ആർട്ട് ഉള്ളത്. നിർമ്മിക്കാൻ 12 മില്യൺ പൗണ്ട് (130 കോടി രൂപ) ചെലവായ ഈ ശിൽപത്തിനായി ലണ്ടനിലെ ഒരു കടയിൽ നിന്ന് വാങ്ങിയ മനുഷ്യന്റെ തലയോട്ടിയാണ് ഡാമിയൻ ഹിർസ്റ്റ് സൃഷ്ടിയുടെ അടിസ്ഥാനമായി ഉപയോഗിച്ചിരിക്കുന്നത്.

 ഫോർ ദ ലവ് ഓഫ് ഗോഡ്, Image Credit: facebook.com/jantrzupek
ഫോർ ദ ലവ് ഓഫ് ഗോഡ്, Image Credit: facebook.com/jantrzupek

മരണത്തെയും ജീവിതത്തിന്റെ സൗന്ദര്യത്തെയും വിലയെയും ഓർമ്മിപ്പിക്കുന്ന 'ഫോർ ദ ലവ് ഓഫ് ഗോഡിൽ', ചെറിയ 8,600 വജ്രങ്ങള്‍ക്കൊപ്പം 'സ്‌കൾ സ്റ്റാർ ഡയമണ്ട്' എന്നറിയപ്പെടുന്ന ഒരു പിയർ ആകൃതിയിലുള്ള വലിയ ഡയമണ്ടുമുണ്ട്. പ്രധാന ശ്രദ്ധാകേന്ദ്രമായി തലയോട്ടിയുടെ നെറ്റിയിലാണ് ഈ ഡയമണ്ട് ഉറപ്പിച്ചിരിക്കുന്നത്. താൻ കുട്ടിയായിരുന്നപ്പോൾ കുസൃതി കാട്ടുന്ന സമയം അമ്മ ഉപയോഗിക്കുമായിരുന്ന 'ഫോർ ദ ലവ് ഓഫ് ഗോഡ്, വാട്ട് ആർ യു ഗോയിങ് ടു ഡു നെക്സ്റ്റ്?' എന്ന പ്രയോഗത്തിൽ നിന്നാണ് ഈ ശിൽപ്പത്തിന്റെ പേര് പ്രചോദനം ഉൾക്കൊണ്ടതെന്ന് ഡാമിയൻ പറയുന്നു. 

ലണ്ടനിൽ നിന്ന് വാങ്ങിയ തലയോട്ടിയുടെ പല്ലുകൾ യഥാർഥമാണ്. തലയോട്ടി 18-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന 35 വയസ്സുള്ള ഒരു യൂറോപ്യന്റേതാണെന്ന് കരുതപ്പെടുന്നു. 2007-ൽ ലണ്ടനിലെ വൈറ്റ് ക്യൂബ് ഗാലറിയിൽ ബിയോണ്ട് ബിലീഫ് എന്ന എക്സിബിഷനിലാണ് 'ഫോർ ദ ലവ് ഓഫ് ഗോഡ്' ആദ്യമായി പ്രദർശിപ്പിച്ചത്. 50 മില്യൺ പൗണ്ടിന് ഈ കലാസൃഷ്ടി വിറ്റതായി ഡാമിയൻ അവകാശപ്പെട്ടു. ജീവിച്ചിരിക്കുന്ന ഒരു കലാകാരന്റെ ഒരു സൃഷ്ടിക്ക് ഇതുവരെ നൽകുന്ന ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ പേപ്പർ ട്രയൽ ഒന്നും അവശേഷിപ്പിക്കാതെ മുഴുവൻ പണമായി വാങ്ങിയെന്ന് പറയപ്പെടുന്ന ഈ ഡയമണ്ട് തലയോട്ടിയുടെ "വിൽപ്പന" വെറുമൊരു മാധ്യമ സ്റ്റൻഡ് ആണെന്നും ചിലർ വാദിച്ചു.

ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst
ഡാമിയൻ ഹിർസ്റ്റ്, Image Credit: .instagram.com/damienhirst

വിവാദങ്ങൾക്കിടയിലും 2008 നവംബർ-ഡിസംബർ മാസങ്ങളിൽ, നെതർലാൻഡ്‌സിലെ ആംസ്റ്റർഡാമിലെ ചരിത്രപ്രസിദ്ധമായ റിക്‌സ് മ്യൂസിയത്തിൽ ഈ സൃഷ്ടി പ്രദർശിപ്പിച്ചു. ഫ്ലോറൻസ്, ഇറ്റലി, ലണ്ടൻ, ഖത്തർ എന്നിവിടങ്ങളിലും അവസാനമായി 2024ൽ ജർമ്മനിയിലെ മ്യൂണിക്കിലെ മ്യൂസിയത്തിലും ഇത് പ്രദർശിപ്പിക്കുകയുണ്ടായി. ഡാമിയന്റെ തിരഞ്ഞെടുത്ത പെയിന്റിംഗുകളും പ്രദർശനത്തിനുണ്ടായിരുന്നു.

English Summary:

Unveiling the Platinum Skull with 8,601 Diamonds by Damien Hirst

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com