ADVERTISEMENT

ടാഗോറിന്റെ ഗീതാഞ്ജലി ശാന്തിനികേതനിൽ പുതിയ രീതിയിൽ അവതരിപ്പിച്ച് മലയാളിയായ സന്തോഷ് കാന. കേന്ദ്രീയ വിദ്യാലയത്തിൽ ഇംഗ്ലിഷ് അധ്യാപകനായ സന്തോഷ് കാനാ ടാഗോറിന്റെ നൊബേൽ പുരസ്‌കാരത്തിന് അർഹമായ ഗീതാഞ്ജലി ‘ഒരു സംഗീത തീർഥയാത്ര’ എന്ന ശീർഷകത്തോടുകൂടി നൂതനമായി അവതരിപ്പിക്കുകയാണ്. ഓഗസ്റ്റ് 21ന് ബംഗാളിലെ ശാന്തിനികേതനിൽ നിറഞ്ഞ സദസ്സിനു മുന്നിൽ തന്റെ സംഗീത സപര്യ സന്തോഷ് അവതരിപ്പിച്ചു.

ഗീതാഞ്ജലിയിലെ തിരഞ്ഞെടുത്ത 18 ഗീതങ്ങൾ ഇംഗ്ലിഷിൽ തന്റെ ശബ്ദത്തിൽ ഗീതങ്ങൾക്ക് അനുയോജ്യമായ രാഗങ്ങൾ ചേർത്തുകൊണ്ട് അവതരിപ്പിച്ച ഈ സ്വപ്നപദ്ധതി സന്തോഷിന്റെ സർഗാത്മക യാത്രയിലെ ഏറ്റവും പുതിയ പരീക്ഷണമാണ്. അനുയോജ്യമായ രാഗങ്ങൾ സിത്താറിന്റെ മാന്ത്രിക സംഗീതത്തിലൂടെ അവതരിപ്പിച്ചത് കെ. ജെ. പോൾസൺ ആണ്. സംഗീത സംവിധാനം: അനന്ദു പൈ. തന്റെ ഏറെ കാലത്തെ ബംഗാൾ യാത്രാനുഭവങ്ങളും സാഹിത്യ-സംഗീത യാത്രകളും തികച്ചും പുതുമയാർന്ന ഈ സംരംഭത്തിലൂടെ സന്തോഷ് കാന സമന്വയിപ്പിച്ചപ്പോൾ ഗീതാഞ്ജലിയ്ക്ക് ഒരു പുതു ജീവൻ കൈവന്നു.

gitanjali-artjpg

"വായന സുപ്രധാനമായ ഒരു സർഗാത്മക പ്രവർത്തിയാണ്, ഗീതാഞ്ജലിയുടെ വായനാനുഭവത്തിൽ സംഗീതം എനിക്ക് ഒരു അവിഭാജ്യ ഘടകമാണ്. ശാന്തിനികേതനിൽ എന്റെ ഈ വർഷങ്ങളുടെ സ്വപ്നപദ്ധതി ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ അത് ഗുരുദേവ് രബീന്ദ്രനാഥ ടാഗോറിന്റെ സ്നേഹത്തോടെയുള്ള ക്ഷണമായി ഞാൻ കരുതുന്നു" – സന്തോഷ്് കാന പറഞ്ഞു.

ഗീതങ്ങളുടെ അർഥതലങ്ങൾ തന്റെ ശബ്ദത്തിലൂടെയും സംഗീതത്തിലൂടെയും ശാന്തിനികേതന്റെ ഹരിതദൃശ്യചാരുതയിലൂടെയും ഒത്തുചേരുന്ന ഈ മ്യൂസിക്കൽ പിൽഗ്രിമേജ് (സംഗീത-തീർഥയാത്ര) ഉടൻതന്നെ തന്റെ യൂട്യൂബ് ചാനലിലൂടെ ലോകത്തിനുമുന്നിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് സന്തോഷ് കാന.

English Summary:

Gitanjali Reimagined: Santosh Kana Presents 'Musical Pilgrimage' at Santiniketan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com