ADVERTISEMENT

‘ഹോർത്തൂസ് വായനയിൽ’ ഓൾ സെയിന്റ്സ് കോളജ് വിദ്യാർഥികൾ എം.ജയചന്ദ്രനുമായി നടത്തിയ ചോദ്യവേളയിൽനിന്ന്

∙ ഇതുവരെ ചെയ്തതിൽ ഇഷ്ടപ്പെട്ട പാട്ട് ഏതാണ്?

ഒരുപാടു പാട്ടുകളുണ്ട്. പക്ഷേ, നല്ല പാട്ടുകൾ ഇനിയും ചെയ്യാനിരിക്കുന്നതേയുള്ളൂ എന്നാണ് കരുതുന്നത്. സംഗീതമല്ല, ഏതു മേഖലയിൽ ആണെങ്കിലും എപ്പോഴും സ്വയം മെച്ചപ്പെടുത്തി മുന്നേറുകയാണു വേണ്ടത്.

∙ സംഗീതത്തിന് പുറമേ മറ്റേതു മേഖലകളിലാണു താൽപര്യം?

എന്റെ ആദ്യത്തെ താൽപര്യം സംഗീതമാണ്. രണ്ടാമത്തെയും മൂന്നാമത്തെയും താൽപര്യവും അതു തന്നെയാണ്. നൂറും ആയിരവും തവണ ചോദിച്ചാലും സംഗീതത്തിന് പകരംവയ്ക്കാൻ മറ്റൊന്നില്ല.

∙ പാട്ടിൽ സ്വാനുഭവങ്ങളുണ്ടോ?

ഒത്തിരി പാട്ടുകളിൽ കാണാം. നമ്മൾ അനുഭവങ്ങളിൽനിന്ന് ഊർജം കണ്ടെത്തുകയല്ലേ? ജീവിതത്തിലെ ചില മൊമന്റുകൾ വന്നുചേരും. ‘അമ്മമഴക്കാറിനു കൺനിറഞ്ഞു’ എന്ന പാട്ട് ഉദാഹരണം.

hortus-jayachandran-d
മലയാള മനോരമയുടെ ഹോർത്തൂസ് സാഹിത്യ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളജിൽ സംഘടിപ്പിച്ച പരിപാടിയിൽ നിന്ന്

∙ പാട്ടിൽ ഭാഷയുടെ പങ്ക് എത്രത്തോളമുണ്ട്?

ഭാഷയാണ് സംഗീതത്തെ നിലനിർത്തുന്നത്. മലയാളമില്ലാതെ നമുക്കു മുന്നോട്ടു പോകാനാകില്ല. പാരമ്പര്യവും സംസ്കാരവും നിലനിർത്തുന്നത് ഭാഷയാണ്. ഹോർത്തൂസ് അതിനുള്ള പരിശ്രമമാണ്. നല്ല ഭാഷയെന്നോ മോശം ഭാഷയെന്നോ ഇല്ല. സ്ഥാപിത താൽപര്യങ്ങളോടെ തീർക്കുന്ന മതിൽക്കെട്ടിനകത്ത് ചില ഭാഷകൾക്ക് മേൽക്കൈ നൽകി പ്രതിഷ്ഠിക്കാനുള്ള ശ്രമവും നന്നല്ല.

∙ സംഗീത സംവിധായകനിൽനിന്ന് എഴുത്തുകാരനിലേക്കുള്ള യാത്ര എങ്ങനെയായിരുന്നു?

എന്താണോ മനസ്സിലുള്ളത് അതെപ്പോഴും പറയാൻ കഴിയണമെന്നില്ല. മനസ്സിലെ ചിന്തയെ അക്ഷരങ്ങളിലൂടെ രേഖപ്പെടുത്തി വയ്ക്കുകയായിരുന്നു. എഴുത്തിൽ മുന്നോട്ടു പോകാനാകുന്നുണ്ട്. ‘സ്മൃതിതൻ ചിറകിലേറി’ എന്ന പുസ്തകത്തിന്റെ രചനയിലാണിപ്പോൾ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com