ADVERTISEMENT

ശന്തനു നായിഡു എഴുതിയ ഐ കെയിം അപോൺ എ ലൈറ്റ്‌ഹൗസ്: എ ഷോർട്ട് മെമ്മോയർ വിത്ത് രത്തൻ ടാറ്റ 2021 ജനുവരിയിൽ ഹാർപ്പർകോളിൻസ് ഇന്ത്യ പ്രസിദ്ധീകരിച്ച പുസ്തകമാണ്. അഞ്ച് വർഷക്കാലം ടാറ്റയുമായി ശന്തനുവിനുണ്ടായിരുന്ന ആത്മാർഥമായ ബന്ധത്തെ ചിത്രീകരിച്ച ഓർമ്മക്കുറിപ്പാണ് ഈ പുസ്തകം. സഞ്ജന ദേശായിയാണ് ചിത്രങ്ങൾ വരച്ചത്.

shantanu-naidu-book

ഇന്ത്യയിലെ ആദരണീയ ബിസിനസുകാരിൽ ഒരാളായ രത്തൻ ടാറ്റയുടെ ജീവിതത്തെയും വ്യക്തിത്വത്തെയും കുറിച്ചുള്ള സവിശേഷമായ കാഴ്ചപ്പാട് നൽകുന്നയൊന്നാണ് ഈ സ്മരണിക. ടാറ്റയുടെ നേതൃത്വ ശൈലി, അദ്ദേഹത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങൾ, നവീകരണത്തോടുള്ള അഭിനിവേശം എന്നിവയെക്കുറിച്ചുള്ള ഉൾക്കാഴ്ചകളും ശന്തനു ഇതില്‍ പങ്കിടുന്നു.

ഒരു ഓട്ടോമൊബൈൽ ഡിസൈനറായ ശന്തനു, നായ്ക്കൾ ഇരുട്ടത്ത് വാഹനങ്ങളിൽ ഇടിക്കാതിരിക്കാനായി വികസിപ്പിച്ച തന്റെ ആശയം ബിസിനസ്സ് മാഗ്നറ്റായ ടാറ്റയ്ക്കു മുന്നിൽ അവതരിപ്പിക്കുവാൻ എത്തിയതായിരുന്നു. അത് മറക്കാനാവാത്ത ഒരു ബന്ധമായി വളരുമെന്ന് ശന്തനു കരുതിരുന്നില്ല. ശന്തനുവിന്റെ ചാതുര്യത്തിലും അനുകമ്പയിലും ആകൃഷ്ടനായ ടാറ്റ ആ സംരംഭത്തിൽ നിക്ഷേപം നടത്തുക മാത്രമല്ല, ശന്തനുവിനെ തന്റെ ചിറകിന് കീഴിലാക്കി, ഉപദേശങ്ങൾ നൽകി കരിയർ വിജയത്തിലേക്ക് നയിക്കുകയും ചെയ്തു. 

സാമൂഹിക നന്മ കൊണ്ടുവരാനുള്ള പരസ്പര ദൗത്യത്തിൽ നിന്നു വളർന്നു വന്ന ആ ബന്ധത്തെ ശന്തനുവിന്റെ കണ്ണുകളിലൂടെ നാം കാണുന്നു. ബിസിനസ്സ് മാഗ്നറ്റായ ടാറ്റ ഉപദേഷ്ടാവ്, സുഹൃത്ത്, സഹാനുഭൂതിയുള്ള മനുഷ്യൻ എന്നീ നിലകളിൽ ഉയർന്നുവരുന്നു. ഇവക്കൊപ്പം ശന്തനു തന്റെ പശ്ചാത്തലം, കുടുംബം, സുഹൃത്തുക്കൾ, ഭയങ്ങള്‍, ചിന്തകള്‍ എന്നിവയെക്കുറിച്ച് കൃതിയില്‍ സുതാര്യതയോടെ സംസാരിക്കുന്നുണ്ട്.

English Summary:

I Came Upon a Lighthouse: Shantanu Naidu's Journey with Ratan Tata

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com