നടൻ രവീന്ദ്രന്റെ പുസ്തകം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ഓഫ് സിനിമ' പ്രകാശനം ചെയ്തു
Mail This Article
നടൻ രവീന്ദ്രന്റെ പുസ്തകം 'ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഫ്യൂച്ചർ ഓഫ് സിനിമ ' ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. എഐയുടെ സാധ്യതകളെ മുൻനിർത്തി സിനിമ ചരിത്രത്തിൽത്തന്നെ നാഴികക്കല്ലാവുന്ന അക്കാദമിക് താൽപര്യത്തോടെ പ്രസിദ്ധീകരിക്കുന്ന ആദ്യ പുസ്തകമാണിത്. ലിപി പബ്ലിക്കേഷനാണ് പുസ്തകം പുറത്തിറക്കിയിരിക്കുന്നത്.
നിക്കോൺ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സിഇഒ നരേന്ദ്ര മേനോൻ ബർക്കറ്റലി ലോ കോർപ്പറേഷന്റെ മാനേജിംഗ് പാർട്ട്ണർ അഡ്വ. പി. വി. ഷഹീന് നല്‍കി പ്രകാശനം നിർവഹിച്ചു. സംവിധായകനും വ്യവസായിയുമായ സോഹൻ റോയിയിൽ നിന്നും നിർമ്മാതാവും എഴുത്തുകാരനുമായ മൻസൂർ പള്ളൂർ പുസ്തകത്തിന്റെ ആദ്യ പ്രതി സ്വീകരിച്ചു.
ചലച്ചിത്ര താരം വിനോദ് കോവൂർ, അക്കാഫ് പ്രസിഡന്റ് പോൾ ടി ജോസഫ്, മാധ്യമ പ്രവർത്തകൻ എം. സി. എ. നാസർ, ഗീതാ മോഹൻ, പ്രിയ, പ്രസാധകൻ ലിപി അക്ബർ എന്നിവർ പങ്കെടുത്തു. പുസ്തക പരിചയം മച്ചിങ്ങൽ രാധാകൃഷ്ണൻ നിർവഹിച്ചു.