ADVERTISEMENT

പനി. ആകാശം കണ്ടിട്ടു എത്ര ദിവസായി. തെളിഞ്ഞ ആകാശം.. നനഞ്ഞ മണ്ണ്. ഇതൊക്കെ ലക്ഷുറി ആയിരിക്കുന്നു. “നാട്ടിൽ പോണം” റിനു പതുക്കെ പറഞ്ഞു. “എന്താടോ പറയുന്നെ. പനി പിടിച്ച് ബോധം പോയോ? നാട്ടിലാണോ, അതോ ഡോക്ടറെ കാണാൻ ആണോ പോകണ്ടെ?” ബാലു ചിരിച്ചു ഇത്രേം പറഞ്ഞ് പതിയെ മെയിൻ ഡോർ തുറക്കാൻ പോയി. “ബാലു ജോലിക്ക് പോകാണോ? അപ്പോ ഞാനോ? എന്നെ ആരാ ഡോക്ടർടെ അടുത്ത് കൊണ്ടപ്പോകുന്നേ?” റീനു പുതപ്പ് മൂടി പതിയെ കൊറിഡോറിലേക്ക് നടന്നു.. ബാലു തിരിഞ്ഞു നോക്കാതെ ലിഫ്റ്റ് ന്റെ അടുത്ത് എത്തി. ലിഫ്റ്റിൽ കയറി “G” അമർത്തി. 

അവൾ വാതിൽ അടച്ചു. വീണ്ടും സോഫയിൽ പുതച്ച് കിടന്നു. കാലത്തു കഴിച്ച പാരസെറ്റമോൾ പണി നിർത്തി. ഇനി ഒരൽപ്പം കഞ്ഞി വെക്കണം. “അമ്മയുണ്ടെങ്കിൽ കഞ്ഞി ഉണ്ടാക്കി തന്നെന്നേ” “അച്ഛന്റെ ചുക്ക് കാപ്പി” ഇവിടെ പെട്ടുപോയല്ലോ. പ്രവാസിയായെന്നു വല്ലപ്പോഴും തോന്നുന്ന അഹങ്കാരം പോകുന്നത് ഇങ്ങനെയുള്ള സമയത്താണ്. “നാടണയണം മഴ നനയണം” കുക്കർ വിസിൽ അടിച്ചു. കഞ്ഞി റെഡി. ഇനി ചുക്ക് കാപ്പി.. ഒരു പാരസെറ്റമോൾ. നല്ല ഉറക്കം പുതപ്പ്.. പിന്നെ എല്ലാം മനസ്സിലാക്കി താങ്ങുന്ന സോഫയും.. 

“ഡിങ് ഡ്രിങ്ങ്” ഡോർ ബെൽ. “നീ ഉഷാറായല്ലോ റീനു” ബാലു ചിരിച്ചുകൊണ്ട് അകത്തു കയറി. “അപ്പോ, പനിയൊക്കെ പോയി” “അതേ, അതേ.” റീനു ചിരിച്ചതാണോ, കരഞ്ഞതാണോ അറിയില്ല. വീണ്ടും വിടർന്നു മരുഭൂ സ്വപ്നങ്ങൾ. 

English Summary:

Malayalam Short Story ' Veendum Vidarnnu Marubhoo Swapnangal ' Written by Jitha Sharun

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com