ADVERTISEMENT

തെന്നിന്ത്യയിലെ ലേഡി സൂപ്പർസ്റ്റാറെന്നാണ് നയൻതാര ഇപ്പോൾ അറിയപ്പെടുന്നത്. താരത്തെ കേന്ദ്രകഥാപാത്രമാക്കി പുറത്തിറങ്ങിയ ചിത്രങ്ങൾ തീയറ്ററിൽ വമ്പൻ വിജയം സ്വന്തമാക്കുന്നത് അവരുടെ താരമൂല്യത്തിന് പകിട്ടേകുകയാണ്. രജനികാന്തിനൊപ്പം പുതിയ ചിത്രത്തിൽ നായികയായി എത്തുന്ന ആവേശത്തിലാണ് താരം ഇപ്പോൾ. എന്നാൽ തന്റെ സിനിമാ ജീവിതത്തിൽ വേണ്ടിയിരുന്നില്ല എന്ന് തോന്നിയ ചിത്രത്തെ കുറിച്ചും കഥാപാത്രത്തെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 

 

പരാജയപ്പെട്ട ഒരു ചിത്രത്തെ കുറിച്ചായിരുന്നില്ല നയൻതാരയുടെ വെളിപ്പെടുത്തൽ. വമ്പൻ വിജയം സ്വന്തമാക്കിയ ഗജിനി എന്ന ചിത്രത്തിലെ കഥാപാത്രമാണ് തന്റെ കരിയറിലെ ഏറ്റവും മോശമായ തീരുമാനമെന്ന് നയൻതാര പറയുന്നു. ‘സൂര്യ നായകനായ ഗജിനി ചെയ്യാന്‍ തീരുമാനിച്ചത് എന്റെ കരിയറിലെ ഏറ്റവും മോശം തീരുമാനം ആയിരുന്നു. എന്നോട് തിരക്കഥ പറയുമ്പോഴുള്ളത് പോലെയല്ലായിരുന്നു ചിത്രം പുറത്തുവന്നപ്പോള്‍. വളരെ മോശമായിട്ടാണ് എന്റെ കഥാപാത്രത്തെ ചിത്രീകരിച്ചത്. പക്ഷെ, അക്കാര്യത്തില്‍ ഞാനാരോടും പരാതി പറഞ്ഞിട്ടില്ല. അത് എനിക്കൊരു പാഠമായിരുന്നു.’ നയൻസ് പറഞ്ഞു.

 

‘കഥ ശ്രദ്ധിച്ച് കേള്‍ക്കാന്‍ തുടങ്ങിയതും മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങള്‍ തിരഞ്ഞെടുക്കുമ്പോള്‍ രണ്ട് വട്ടം ആലോചിക്കാന്‍ തുടങ്ങിയതും അതിനു ശേഷമാണ്. രജനി സാറിനൊപ്പം ചന്ദ്രമുഖി ചെയ്യുമ്പോഴും വിജയ്‌ക്കൊപ്പം ശിവകാശി എന്ന ചിത്രത്തില്‍ ഒരു പാട്ട് രംഗത്ത് അഭിനയിക്കുമ്പോഴും രണ്ടു വട്ടം ചിന്തിച്ചു. എന്നാല്‍ ആ രണ്ട് ചിത്രങ്ങളും എനിക്ക് കരിയറില്‍ വലിയ നേട്ടമായിരുന്നു.’ നയൻ‌താര പറയുന്നു.

 

എ.ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ഗജിനി സൂര്യയ്ക്കും നായിക അസിനും കരിയറിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായിരുന്നു. മിസ്റ്റർ ലോക്കൽ, മിസ്റ്ററി ത്രില്ലർ കൊലയുതിർ കാലം, സൈറാ നരസിംഹ റെഡ്‌ഡി, ലൗ ആക്ഷൻ ഡ്രാമ, ദളപതി 63, ദർബാർ തുടങ്ങി കൈനിറയെ ചിത്രങ്ങളാണ് നയൻസിന്റേതായി ഇപ്പോൾ‌ അണിയറയിൽ ഒരുങ്ങുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com